27 February Thursday

റിപ്പബ്ലിക് കലാജാഥയ്ക്ക് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

 തിരുവല്ല

സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമൂഖ്യത്തിൽ കാസർകോട്‌ നിന്നും ആരംഭിച്ച ഇന്ത്യ എന്ന റിപ്പബ്ലിക്ക് കലാജാഥയ്ക്ക് ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായ കലാജാഥയ്ക്ക് പെരിങ്ങര, ഏഴിക്കാട് കോളനി, ഇലന്തൂർ എന്നിവിടങ്ങളിലാണ് സ്വികരണം നൽകിയത്. 
പെരിങ്ങരയിൽ ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു.   പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ആനി എബ്രഹാം അദ്ധ്യക്ഷയായി. അംഗങ്ങളായ ശാന്തമ്മ ആർ നായർ, ബീനാ ജേക്കബ്, സന്ദീപ് കമാർ, വിലാസിനി ഷാജി, പ്രമോദ് ഇളമൺ, സാക്ഷരതാ മിഷൻ അസി.ഡയറക്ടർ സാന്ദിപ് ചന്ദ്രൻ,ജില്ലാ കോ- ഓർഡിനേറ്റർ ഡോ.വി വി മാത്യു, സി കെ ആനന്ദൻ,ടി വി  ഉഷാകുമാരി, വിലാസിനി ദയാനന്ദൻ, പി എൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top