Deshabhimani

ഭരണസമിതിക്കെതിരെ അവിശ്വാസ നോട്ടീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 01:42 AM | 0 min read

പന്തളം
ബിജെപി നേതൃത്വത്തിലുള്ള പന്തളം നഗരസഭ ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. എൽഡിഎഫിലെ ഒമ്പതംഗങ്ങളും ഒരു സ്വതന്ത്രനും ഒരു ബിജെപി കൗൺസിലറും ഉൾപ്പെടെ 11 കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസ നോട്ടീസാണ് നൽകിയത്.
എൽഡിഎഫിലെ ഒമ്പത് കൗൺസിലർമാരും സ്വതന്ത്രൻ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താനും ബിജെപി കൗൺസിലർ കെ വി പ്രഭയും നോട്ടീസിൽ ഒപ്പുവച്ചു. പത്തനംതിട്ട എൽഎസ്ജിഡി  ജെ ആർ എ എസ് നൈസാമിനാണ് വെള്ളിയാഴ്ച നോട്ടീസ് നൽകിയത്.  
പത്ത് ദിവസത്തിനുള്ളിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ യോഗം വിളിച്ചേക്കും. ഭരണ സമിതിയെ വിമർശിച്ചതിന് അടുത്തിടെ ബിജെപി കൗൺസിലറായ കെ വി പ്രഭയെ ബിജെപി അംഗത്വത്തിൽനിന്ന് നീക്കിയിരുന്നു. കെ വി പ്രഭയെ കൂടാതെ നിരവധി കൗൺസിലർമാർ ഭരണസമിതിയുടെ പ്രവർത്തനങ്ങളോട് വിയോജിച്ച് പരോക്ഷമായി മാറി നിൽക്കുന്നുണ്ട്. 33 അംഗ പന്തളം നഗരസഭയിലെ കക്ഷി നില–- ബിജെപി 18, എൽഡിഎഫ്- ഒമ്പത്, യുഡിഎഫ് -  അഞ്ച്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് .


deshabhimani section

Related News

0 comments
Sort by

Home