04 December Wednesday

സര്‍ക്കാര്‍ നവീന്റെ കുടുംബത്തിനൊപ്പം: സ്പീക്കർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024
കോന്നി 
അന്തരിച്ച മുൻ എഡിഎം നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിൽ സ്പീക്കർ എ എൻ ഷംസീറെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഭാര്യ കോന്നി തഹസീൽദാർ കെ മഞ്ജുഷ, മക്കൾ നിരഞ്ജന, നിരുപമ എന്നിവരെ കണ്ട് അനുശോചനമറിയുക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. സർക്കാർ ഒപ്പമുണ്ടാകുമെന്നും എല്ലാ സഹായങ്ങളും നൽകുമെന്നും സ്പീക്കർ കുടുംബത്തോട് പറഞ്ഞു. 
കേസിൽ പൊലീസ് അന്വേഷണം ശരിയായ നിലയിലാണ് നടക്കുന്നതെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി സ്പീക്കർ പറഞ്ഞു. സിപിഐ എം ഏരിയാ കമ്മിറ്റിയംഗങ്ങളായ മലയാലപ്പുഴ മോഹനൻ, വി മുരളീധരൻ, ലോക്കൽ കമ്മിറ്റിയംഗം മിഥുൻ ആർ നായർ, ഉത്തമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top