28 September Wednesday

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ 
സമര പ്രചാരണ ജാഥ ഒക്‌ടോബർ 4 മുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
പത്തനംതിട്ട
എൻആർഇജി വർക്കേഴ്സ യൂണിയൻ നേതൃത്വത്തിൽ ഒക്ടോബർ 12ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി ജില്ലയിൽ രണ്ട്‌ സമര പ്രചരണ ജാഥ നടത്തുന്നു. അഡ്വ. ആർ സനൽകുമാർ, എസ് ഭദ്രകുമാരി എന്നിവർ ക്യാപ്റ്റൻമാരായ ജാഥകൾ ഒക്ടോബർ നാല് മുതൽ എട്ടു വരെയാണ് ജില്ലയിൽ പര്യടനം  നടത്തുക. 
തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, ന​ഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലുറപ്പിനെ തകർക്കുന്ന ഒരു മാസം 20 പ്രവർത്തി എന്ന തീരുമാനം, മറ്റ് നിയമവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, 200 ദിവസം ജോലിയും 600 രൂപ കൂലിയും നൽകുക, കൃഷിയും ക്ഷീരവികസനവും പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ജില്ലയിൽ ഒക്ടോബർ 12ന് അരലക്ഷം തൊഴിലാളികൾ പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസലേക്ക് മാർച്ച് നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top