19 September Thursday

മദപ്പാടുള്ള ആനയുടെ ഏറുകൊണ്ട് യുവതിക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

 തിരുവല്ല

ക്ഷേത്രവളപ്പിൽ തളച്ചിരുന്ന മദപ്പാടുള്ള ആനയുടെ ഏറുകൊണ്ട് യുവതിക്ക് പരിക്കേറ്റു. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രദർശനത്തിന് എത്തിയ പൊടിയാടി ചാപ്പുഴയിൽ ബിജുവിന്റെ ഭാര്യ ശോഭ (45)യ്ക്കുനേരെ ആന ഓലമടൽ വലിച്ചെറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ശോഭയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ശ്രീവല്ലഭ ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ജയരാജനെന്ന ആനയെ മദപ്പാടിനെ തുടർന്ന് ക്ഷേത്രവളപ്പിൽ തളച്ചിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് പ്രദക്ഷിണ വഴിയിലൂടെ പോകുന്നതിനിടെ യുവതിക്കുനേരെ ആന ഓലമടൽ ഏറിയുകയായിരുന്നു. ഏറുകൊണ്ട് ബോധരഹിതയായ യുവതി അരമണിക്കൂറോളം ക്ഷേത്രവളപ്പിൽ കിടന്നു. അന്വേഷിച്ചെത്തിയ ഭർത്താവ് ശോഭ വീണുകിടക്കുന്നത് കാണുകയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. താടിയെല്ലിന് ഗുരുതര പരിക്കേറ്റ ഇവരെ കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഈ ആനയുടെ ആക്രമണത്തിൽ ഇതിന് മുമ്പും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top