27 September Monday
പഞ്ചായത്ത്‌ ഭരണസമിതിയുടെ അനാസ്ഥ

പഴവങ്ങാടിയിൽ എൽഡിഎഫ്‌ സമരം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

എൽഡിഎഫ് നേതൃത്വത്തിൽ പഴവങ്ങാടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടക്കുന്ന സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

റാന്നി
പഴവങ്ങാടി പഞ്ചായത്ത് ഭരണസമിതിയുടെ വികസന വിരുദ്ധതയ്ക്കെതിരെയും കെടുകാര്യസ്ഥതയ്ക്കെതിരെയും എൽഡിഎഫ്  നേതൃത്വത്തിൽ പഴവങ്ങാടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടക്കുന്ന തുടർ സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ പൊതുവായ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ ഭരണസമിതി പരാജയമായി മാറി. എൽഡിഎഫ് ഭരണസമിതി ഫലപ്രദമായി നടപ്പിലാക്കിയ മാലിന്യ സംസ്‌കരണ പദ്ധതിയായ തുമ്പൂർമൂഴി മോഡൽ അട്ടിമറിച്ചു. 
പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതിയായ ജലജീവൻ പദ്ധതിയും  ഇല്ലാതാക്കുന്നു. 95 ശതമാനവും നിർമാണം പൂർത്തീകരിച്ച ജണ്ടായിക്കലിലെ വാതക ശ്മശാനം പൂർത്തീകരിക്കു
ന്നതിൽ മെല്ലപ്പോക്കാണ്. കോവിഡ് രോഗികളുടെ പരിചരണത്തിന് യാതൊരു നടപടിയും ഉണ്ടാവുന്നില്ല. റാന്നി സെന്റ്‌ തോമസ് കോളേജിലെ ഡിസിസി നോക്കുകുത്തിയായി. ഒരു കോവിഡ് രോഗിയെ പോലും ഇവിടെ ചികിത്സിച്ചിട്ടില്ല. മക്കപ്പുഴ പിഎച്ച്സി സെന്ററിൽ വാക്സിനെടുക്കാൻ എത്തുന്നവർക്ക് യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ല.
അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നേതൃത്വം നൽകുന്ന വികസനസദസ് പഴവങ്ങാടിയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ അനിത അനിൽകുമാർ അട്ടിമറിച്ചു. കോവിഡ് രോഗികളുടെ പേരിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സംഭാവന പിരിച്ചത് അർഹരായവർക്ക് ലഭ്യമാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. എൽഡിഎഫ് കൺവീനർ ജോർജ് ഫിലിപ്പ് അധ്യക്ഷനായി. നേതാക്കളായ ആലിച്ചൻ ആറൊന്നിൽ, പി ആർ പ്രസാദ്, കെ കെ സുരേന്ദ്രൻ, സുരേഷ് ജേക്കബ്, ജോസഫ് കുറിയാക്കോസ്, രാജു കുളമട, വി കെ സണ്ണി, കെ ഉത്തമൻ, പ്രസാദ് എൻ ഭാസ്‌കരൻ, ഷൈനി രാജീവ്, അജിത്ത് ഏണസ്റ്റ്, അനീഷ് ഫിലിപ്പ്, ബിനിറ്റ് മാത്യു, ജോയ് സി ചാക്കോ, ബോബി ഏബ്രഹാം, അനു ടി ശമുവേൽ, ബിബിൻ കല്ലംപറമ്പിൽ, ലിബിൻ ലാൽ എന്നിവർ സംസാരിച്ചു.
ഒന്നു മുതൽ പതിനേഴ് വാർഡുകളിലെ എൽഡിഎഫ് പ്രവർത്തകരാണ് തുടർച്ചയായ 17 ദിവസങ്ങളിൽ സമരം നടത്തുന്നത്. വെള്ളിയാഴ്ച ഒന്നാം വാർഡിലെ പ്രവർത്തകർ സമരത്തിന്‌ നേതൃത്വം നൽകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top