19 September Sunday

മല്ലപ്പള്ളി ഡിപ്പോയിലെ 
പ്രശ്‌നങ്ങൾ പരിഹരിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

 മല്ലപ്പള്ളി 

കെഎസ്ആർടിസി മല്ലപ്പള്ളി ഡിപ്പോയിലെ ബസുകൾ മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായി എൽഡിഎഫ് ജില്ലാ കൺവീനർ അലക്‌സ്‌ കണ്ണമല അറിയിച്ചു. വിഷയത്തിന്‌ അനുഭാവ പൂർണമായ പരിഗണന ഉണ്ടാകും. നിശ്ചിത ദൂരം ഓടിയ ബസുകൾ മാറ്റുന്നതിന്റെ ഭാഗമായുള്ള താത്കാലിക പ്രശ്നങ്ങളാണ് നിലവിൽ ഉള്ളത്. മുൻപ് ഡിപ്പോ ഓപ്പറേറ്റിങ്‌ സ്റ്റേഷനായി തരം താഴ്ത്തിയപ്പോൾ മൗനം പുലർത്തിയവർ ഇപ്പോൾ സമരവുമായി ഇറങ്ങിയത് രാഷ്ട്രീയ മുതലെടുപ്പിനാണ്. ഇവരിൽ ചിലർ കോട്ടയം–-കോഴഞ്ചേരി ചെയിൻ സർവീസ് ആരംഭിച്ചപ്പോൾ വിലങ്ങുതടിയായി നിന്നവരുമാണ്. 
മറ്റു ഡിപ്പോകളിൽ നിന്നുള്ള വാഹനങ്ങൾ കടന്നു പോകാത്ത മലയോര മേഖലയിലെ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയത് മാത്യു ടി തോമസ് മന്ത്രിയായപ്പോളാണ്. ചെയിൻ  സർവീസ് തകർക്കാൻ നിരന്തര നീക്കം നടന്നപ്പോൾ ചെയിൻ ബസിൽ കോട്ടയം മുതൽ കോഴഞ്ചേരി വരെ യാത്ര ചെയ്ത് പ്രശ്നത്തിന് പരിഹാരം കണ്ടു. ഓപ്പറേറ്റിങ്‌ സെന്ററായി തരാം താഴ്‌ത്തിയ ഡിപ്പോ വീണ്ടും സബ് ഡിപ്പോ പദവിയിലേക്ക് ഉയർത്തിയത് എൽഡിഎഫ് സർക്കാരാണ്. നിലവിൽ പിൻവലിക്കുന്ന ജില്ലയിലെ ബസുകൾക്ക് പകരം പുതിയവ അനുവദിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടതായും അലക്സ്‌ കണ്ണമല പറഞ്ഞു.
ഏതാനും വാഹനങ്ങൾ താൽക്കാലികമായി പിൻവലിച്ചാൽ ഡിപ്പോ ഇല്ലാതാകുമെന്ന ആക്ഷേപം യുക്തിരഹിതമാണെന്നും അലക്‌സ്‌ കണ്ണമല പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top