19 September Sunday

പള്ളിക്കലും ഏനാദിമംഗലത്തും ചിറ്റാറും മുപ്പൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021
പത്തനംതിട്ട 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച്‌ പള്ളിക്കൽ, ഏനാദിമംഗലം, ചിറ്റാർ പഞ്ചായത്തുകളിൽ മുപ്പൂട്ട്‌. കാറ്റഗറി ഡിയിലാണ്‌ ഈ പഞ്ചായത്തുകൾ. ഇവിടെ കടുത്ത നിയന്ത്രണമായിരിക്കും നടപ്പാക്കുക. അനാവശ്യമായി കൂട്ടം കൂടിയാൽ കർശന നടപടി സ്വീകരിക്കുമെന്ന്‌ കലക്ടർ ദിവ്യ എസ്‌ അയ്യർ അറിയിച്ചു.  ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 
ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ കാറ്റഗറി എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ കാറ്റഗറി ബിയിലും (സെമി ലോക് ഡൗൺ) 10 മുതൽ 15 വരെയുള്ളവ കാറ്റഗറി സി വിഭാഗത്തിലും (ലോക് ഡൗൺ) ഉൾപ്പെടുത്തി. 15 ന് മുകളിൽ ടിപിആർ  ഉള്ള പ്രദേശങ്ങൾ കാറ്റഗറി ഡിയിൽ (ട്രിപ്പിൾ ലോക് ഡൗൺ) ആയിരിക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ നിയന്ത്രണം.
തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കാം. എ, ബി, സി വിഭാഗങ്ങളിൽ കടകൾ രാത്രി എട്ട് വരെ അനുവദനീയമായ ദിവസങ്ങളിൽ  പ്രവർത്തിക്കാം. ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ ആയിരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top