06 July Wednesday
പരിസ്ഥിതിലോല മേഖല

എൽഡിഎഫ് സത്യ​ഗ്രഹം ജൂലൈ 2ന്

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

 പത്തനംതിട്ട

ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോലമേഖലയില്‍നിന്ന്  റദ്ദാക്കാന്‍ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സത്യഗ്രഹം നടത്തും. ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ജൂലൈ 2ന് ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസിന് മുന്നിലാണ് സത്യഗ്രഹം നടത്തുക. എംഎൽഎമാരടക്കം സത്യഗ്രഹത്തിൽ മുഴുവൻ സമയവും പങ്കെടുക്കുമെന്ന് എ‍ല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്‌സ്‌ കണ്ണമല്ല, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാനകമ്മിറ്റിയം​ഗം രാജു ഏബ്രഹാം, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
ബഫർസോൺ വിഷയത്തിൽ സുപ്രീം കോടതിയിൽ കക്ഷി ചേരാൻ തീരുമാനിച്ച കേരള സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി നേതാക്കള്‍ പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാൻ വനംവകുപ്പ് ഉപ​ഗ്രഹ സംവേദന സംവിധാനം മുഖേന അളവെടുപ്പും ആരംഭിച്ചിട്ടുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top