ചിറ്റാർ
ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പ്രക്ഷോഭജാഥ ആരംഭിച്ചു. അഡ്വ. കെ യു ജനീഷ്കുമാർ എംഎല്എയ്ക്ക്ക്ക് പതാക കൈമാറി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം ജാഥ ഉദ്ഘാടനം ചെയ്തു.
സംരക്ഷിത വനത്തോടു ചേർന്ന ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ കേന്ദ്രം അടിയന്തിരമായി നിയമനിർമാണം നടത്തി ജനങ്ങളെ സംരക്ഷിക്കണമെന്നും യുഡിഎഫ് നടത്തുന്ന വ്യാജപ്രചാരണം തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടാണ് സിപിഐ എം പെരുനാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ജാഥ നടത്തുന്നത്.
അഡ്വ. കെ യു ജനീഷ്കുമാർ ക്യാപ്റ്റനായ ജാഥയുടെ മാനേജർ സിപിഐ എം ഏരിയ സെക്രട്ടറി എസ് ഹരിദാസാണ്. ജാഥ വ്യാഴം സീതത്തോട്, ആങ്ങമൂഴി, പെരുനാട് മേഖലയിലെ പരിസ്ഥിതി ലോല പ്രദേശത്തുകൂടി സഞ്ചരിച്ച് വൈകിട്ട് മഠത്തുംമൂഴിയില്‍ സമാപിക്കും.
പമ്പാവാലിയിൽ നടന്ന യോഗത്തിൽ എസ് ഹരിദാസ് അധ്യക്ഷനായി. എം എസ് രാജേന്ദ്രൻ, എൻ ലാലാജി, സി എസ് സുകുമാരൻ, കെ എസ് ഗോപി, പി ആർ പ്രമോദ്, ടി കെ സജി, സേതു പമ്പാവാലി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..