11 December Wednesday

തിരുവല്ല അതിരൂപത നിർമിച്ച 5 വീടുകൾ ഇന്ന് കൈമാറും

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

 തിരുവല്ല

മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ ഭവനരഹിതർക്ക് ഭവനം പദ്ധതിയിൽ നിർമിച്ച അഞ്ച് വീടുകൾ ഞായറാഴ്ച കൈമാറും. തിരുവല്ല അതിരൂപത, ചെങ്ങരൂർ സെന്റ് ജോർജ് ഇടവക, ഇൻഡ്യാ കത്തോലിക്കാ അസോസിയേഷൻ ഓഫ് ന്യൂയോർക്ക് എന്നിവയുടെ നേതൃത്വത്തിലാണ് ഭവനരഹിതരായ അഞ്ച് കുടുംബങ്ങൾക്ക് ചെങ്ങരൂർ കടുവാക്കുഴിയിൽ വീട് നിർമിച്ചുനൽകുന്നത്. 
ചക്കാലമുറിയിൽ സാബു വി ജിയോ സൗജന്യമായി നൽകിയ 24 സെന്റ് സ്ഥലത്താണ് വീടുകൾ നിർമിച്ചത്. എല്ലാ കുടുംബത്തിനും നാല് സെന്റ് സ്ഥലവും വഴിയും കിണറും ഇവിടെ ഒരുക്കി. അമേരിക്കയിലെയും കുവൈറ്റിലെയും മലയാളികളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. ഓരോ വീടിനും 6,20,000 രൂപ വീതം ചെലവായതായി വികാരി ഫാ. സന്തോഷ് അഴകത്ത് അറിയിച്ചു.  
ഞായറാഴ്ച വൈകിട്ട് നാലിന് ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ഇടവക ഓഡിറ്റോറിയത്തിൽ ചേരുന്ന വീട് കൈമാറൽ ചടങ്ങ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. അതിരൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപോലീത്ത അധ്യക്ഷനാകും. മാത്യു ടി തോമസ് എംഎൽഎ വീടുകളുടെ താക്കോൽദാനം നിർവഹിക്കും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top