29 June Wednesday

ലൈബ്രറി കൗൺസിൽ 
സെമിനാർ നടത്തി

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
മല്ലപ്പള്ളി
താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചരിത്രം സത്യവും മിഥ്യയും എന്ന വിഷയത്തിൽ സെമിനാർ നടത്തി.സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്‌ പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു.  ചരിത്രം വളച്ചൊടിച്ച് സമൂഹത്തിലെ സൗഹാർദ്ദവും അനുസ്വരതയും നശിപ്പിക്കാൻ ഭരണസംവിധാനത്തിന്റെ പിന്തുണയോടെ ശ്രമം നടക്കുകയാണെന്നും സ്വാതന്ത്ര്യ സമര ചരിത്രം പോലും ഇതിനായി ദുരുപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ അഡ്വ. ജിനോയി ജോർജ് അധ്യക്ഷനായി. 
സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി കെ ജി നായർ മുഖ്യാതിഥിയായി. വായനാ മത്സര  വിജയികൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ.പി ജെ ഫിലിപ്പ്‌ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കെ പി രാധകൃഷ്ണൻ, തോമസ് മാത്യു, ജോസ് കുറഞ്ഞൂർ, വിനയ സാഗർ, ശാലിനികുട്ടിയമ്മ, രമേശ് ചന്ദ്രൻ, റെജി ശാമുവൽ, വി.കെ സുകുമാരൻ, പി പി ഉണ്ണിക്കൃഷ്ണൻ നായർ, തമ്പി കോലത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top