02 June Tuesday
കേന്ദ്രത്തിന്റെ ദ്രോഹ നടപടി

സംയുക്ത ട്രേഡ്‌ യൂണിയൻ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ് യൂണിയൻ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ സമരം സിഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

ലോക്ക് ഡൗണിന്റെ മറവിൽ കേന്ദ്ര സർക്കാർ  പൊതുമേഖല സ്ഥാപനങ്ങൾ  വിറ്റുതുലയ്ക്കുന്നതിലും  വൈദ്യുതി  മേഖല സ്വകാര്യവൽകരിക്കുന്നതിലും  തൊഴിലാളി വിരുദ്ധ നടപടിയിലും പ്രതിഷേധിച്ച്‌  സംയുക്ത ട്രേഡ് യൂണിയൻ  നേതൃത്വത്തിൽ ജില്ലയിലെ  പ്രധാന കേന്ദ്രങ്ങളിൽ  സമരംനടത്തി. 163 കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുന്നിലാണ്‌ സമരം സംഘടിപ്പിച്ചത്‌.
പത്തനംതിട്ട ഹെഡ്‌ പോസ്‌റ്റോഫീസ്‌  സമരം സിഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. സെന്റർ ജങ്‌ഷനിലെ സമരം ഐഎൻടിയുസി ജില്ലാ സെക്രട്ടറി എ ഷംസുദ്ദീൻ ഉദ്‌ഘാടനം ചെയ്‌തു. ബിഎസ്‌എൻഎൽ ഓഫീസ്‌ സമരം എഐടിയുസി ജില്ലാ സെക്രട്ടറി ചെങ്ങറ സുരേന്ദ്രനും ഉദ്‌ഘാടനം ചെയ്‌തു. പുതിയ ബസ്‌സ്‌റ്റാൻഡിൽ  യുടിയുസി സംസ്ഥാന സെക്രട്ടറി തോമസ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ സി രാജഗോപാലൻ സംസാരിച്ചു. 
 
അടൂർ ഹെഡ് പോസ്റ്റ് ഓഫീസ്‌  സമരം എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് അരുൺ കെ എസ്‌‌ മണ്ണടി ഉദ്‌ഘാടനം ചെയ്‌തു.  പെരിങ്ങനാട് പുത്തൻ ചന്തയിൽ  സമരം എഐടിയുസി സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്‌തു. മല്ലപ്പള്ളി ടൗൺ പോസ്‌റ്റോഫീസ്‌  ധർണ എഐടിയുസി ജില്ലാ സെക്രട്ടറി പി എൻ രാധാകൃഷ്ണപ്പണിക്കർ ഉദ്ഘാടനം ചെയ്തു.തിരുവല്ല ഹെഡ്‌ പോസ്‌റ്റോഫീസ്‌ സമരം സിഐടിയു ദേശീയ കൗൺസിൽ അംഗം അഡ്വ. ആർ സനൽകുമാർ ഉദ്‌ഘാടനം ചെയ്‌തു.  തിരുവല്ല ടൗണിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ പ്രകാശ്‌ ബാബു ഉദ്‌ഘാടനം ചെയ്‌തു.
കോന്നിയിൽ  സമരം ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ (സിഐടിയു) എരിയ പ്രസിഡന്റ് ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. മലയാലപ്പുഴയിൽ നപ്ലാന്റേഷൻ എംപ്ലോയ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് വി മുരളീധരൻ ഉദ്ഘാടനം ചെയ്തു.  പുതുക്കുളം പോസ്റ്റ് ഓഫീസ്‌  സമരം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു.
ഇരവിപേരൂരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗംഅഡ്വ.  കെ അനന്തഗോപൻ ഉദ്‌ഘാടനം ചെയ്‌തു.കവിയൂരിൽ - ജി അജയകുമാറും ഓതറയിൽ  അഡ്വ. എൻ രാജീവും പുല്ലാട് - കെഎസ്‌എഫ്‌ഇ ചെയർമാൻ പീലിപ്പോസ് തോമസും ഉദ്‌ഘാടനം ചെയ്‌തു. 
ചിറ്റാറിൽ ബിഎസ്എൻഎൽ ഓഫീസ്‌ സമരം  സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു.
റാന്നി ഹെഡ് പോസ്റ്റ് ഓഫിസ്‌ സമരം സിഐടിയു ഓട്ടോ ടാക്സി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ആർ പ്രസാദും പഴവങ്ങാടിയിൽ എഐടിയുസി നേതാവ് എം വി വിദ്യാധരനും ഉദ്ഘാടനം ചെയ്തു.  ഏനാത്ത്  പോസ്റ്റ്‌ ഓഫീസ്‌ ധർണ സിഐടിയു ജില്ലാ കമ്മിറ്റി അംഗം വി തങ്കപ്പൻ പിള്ള ഉദ്‌ഘാടനം ചെയ്തു.
 
 
 
പ്രധാന വാർത്തകൾ
 Top