02 June Tuesday
സന്യാസ വിദ്യാർഥിനിയുടെ മരണം

അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ വിടാൻ ശുപാർശ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

 തിരുവല്ല

തിരുവല്ല അതിരൂപതക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന പാലിയേക്കര ബസേലിയൻ കോൺവെന്റിലെ സന്യാസവിദ്യാർഥിനി ദിവ്യ പി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ ശുപാർശ ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ അറിയിച്ചു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ച് ഐ ജി നടത്തിയ അന്വേഷണവും കണക്കാക്കി ഈ കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നുള്ള ശുപാർശയോടെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് അയച്ചു. 
വളരെ പ്രാധാന്യത്തോടെയാണ് ഈ കേസ് അന്വേഷിച്ചത്. പരാതികൾക്കിടയുണ്ടാവാത്തവിധം തുടർ നടപടികളും സ്വീകരിച്ചു. ഒരു സംഘം വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.  സംഭവസ്ഥലം സംഘം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു.  എറണാകുളം മധ്യമേഖലാ ക്രൈം ബ്രാഞ്ച് ഐജി നേരിട്ട് അന്വേഷണവും നടത്തിയിരുന്നു. ലോക്കൽ പൊലീസ് ഊർജിതമായ അന്വേഷണവും നടത്തിയിരുന്നു. എന്നാൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തോടൊപ്പം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും നടത്തിയതിനാൽ ഈ കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് നടത്തുന്നതാണ് നല്ലതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കേസ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്ത് നടത്തുന്നതിനായി ശുപാർശ ചെയ്തു റിപ്പോർട്ട് അയക്കുകയായിരുന്നു. 
 
പ്രധാന വാർത്തകൾ
 Top