25 May Monday

സ്‌പെഷ്യൽ ട്രെയിനുകളിൽ 251 പേർ എത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

 പത്തനംതിട്ട

വിവിധയിടങ്ങളിൽ നിന്നെത്തിയ സ്പെഷ്യൽ ട്രെയിനുകളിൽ ജില്ലക്കാരായ 251 പേർ എത്തി. ഡൽഹിയിൽ നിന്നുള്ള സ്‌പെഷ്യൽ ട്രെയിനിൽ 64 പേരും ജലന്ധർ സ്‌പെഷ്യൽ ട്രെയിനിൽ 22 പേരും ജയ്പൂർ സ്‌പെഷ്യൽ ട്രെയിനിൽ 87 പേരും ഡൽഹി-–-ആലപ്പുഴ സ്‌പെഷ്യൽ ട്രെയിനിൽ 78 പേരുമാണ്‌ എത്തിയത്‌. 
ഡൽഹിയിൽ നിന്ന്‌ എറണാകുളത്തെത്തിയ 10 പേർ കോവിഡ് കെയർ കേന്ദ്രങ്ങളിലും 22 പേർ വീടുകളിലും നിരീക്ഷണത്തിലാണ്‌. തിരുവനന്തപുരത്തെത്തിയ 32 പേരിൽ നാലുപേർ കോവിഡ് കെയർ കേന്ദ്രങ്ങളിലും 28 പേർ വീടുകളിലും നിരീക്ഷണത്തിലാണ്‌. 
ജലന്ധർ സ്‌പെഷ്യൽ ട്രെയിനിൽ എറണാകുളം സ്റ്റേഷനിലെത്തിയ പത്തിൽ ഒമ്പത്‌ പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്തെത്തിയ 12 പേരിൽ 11 പേരും വീടുകളിലാണ്‌. 
ജയ്പൂരിൽ നിന്നും എത്തിയ സ്‌പെഷ്യൽ ട്രെയിനിൽ ജില്ലയിൽനിന്നുള്ള 87 പേരാണ് ഉണ്ടായിരുന്നത്. എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിയ 70 പേരിൽ 22 പേർ കോവിഡ് കെയർ കേന്ദ്രത്തിലും 48 പേർ വീടുകളിലുമാണ്‌. തിരുവനന്തപുരത്ത്‌ എത്തിയ 17 പേരിൽ 14 പേരും വീടുകളിൽ. 
ഡൽഹി–-ആലപ്പുഴ സ്‌പെഷ്യൽ ട്രെയിനിൽ ജില്ലയിൽ നിന്നുള്ള 78 പേരാണ് ഉണ്ടായിരുന്നത്. നാലു കെഎസ്ആർടിസി ബസുകളിലായിട്ടാണ് ഇവരെ ജില്ലയിലെത്തിച്ചത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top