17 September Tuesday

ജില്ലാ ആശുപത്രി ഡയാലിസിസ് യൂണിറ്റ് പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

 കോഴഞ്ചേരി

ജില്ലാ ആശുപത്രിയിൽ പുതുതായാരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ വയറിങ‌് ഒഴിച്ചുള്ള മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയായി. വീണാ ജോർജ് എംഎൽഎയുടെ ശ്രമ ഫലമായി എൽഡിഎഫ് സർക്കാരാണ് കിഫ്ബി മുഖേന 70 ലക്ഷം രൂപ ഡയാലസിസ് യൂണിറ്റിനായി അനുവദിച്ചത്.
ആധുനിക കാലത്തെ രോഗചികിത്സക്കാവശ്യമായ ഒട്ടെല്ലാ സൗകര്യങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിക്കുണ്ട്. സ്പെഷ്യാലിറ്റി യൂണിറ്റുകൾ കൂടാതെ മികച്ച ഡോക്ടർമാരുടെ സഹായം കൂടി ലഭ്യമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന‌് നൂറു കണക്കിന് ആളുകളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്.
നിലവിൽ ഒരേ സമയം ഏഴ‌് പേരുടെ രക്ത ശുചീകരണത്തിനുള്ള സംവിധാനം  ജില്ലാ ആശുപത്രിയിലുണ്ട്.എന്നാൽ ഓരോ ദിവസവും രക്തം മാറ്റിവയ്ക്കൽ ചികിൽസക്കാവശ്യമായ സംവിധാനം തേടി എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് പുതിയ യൂണിറ്റ് തുടങ്ങാൻ  വീണാ ജോർജിന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിക്കുകയും സംസ്ഥാന സർക്കാർ കിഫ്ബി മുഖേന തുക അനുവദിക്കുകയും ചെയ്തത്.
പുതിയ പദ്ധതി പ്രകാരം 5 പേർക്കു കുടി ഒരേ സമയം ചികിൽസ ലഭിക്കും.നിലവിലുള്ള ഡയാലസിസ് യൂണിറ്റിനടുത്തു തന്നെയാണ് പതിയ യൂണിറ്റ് സ്ഥാപിച്ചത്. ഇതിനാവശ്യമായി മുറി എയർ കണ്ടീഷൻ ചെയ്യുകയും മിഷ്യനറികൾ സ്ഥാപിക്കുകയും ചെയ്തു.
 
പ്രധാന വാർത്തകൾ
 Top