20 May Monday

വർഗീയപ്രചാരണം വിലപ്പോവില്ല; എൽഡിഎഫ‌് വിജയം സുനിശ‌്ചിതം: കെ അനന്തഗോപൻ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

 

പത്തനംതിട്ട 
പത്തനംതിട്ട ലോക‌്സഭാ മണ്ഡലത്തിൽ എൽഡിഎഫ‌് സ്ഥാനാർഥി വീണാ ജോർജ‌് 75,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന‌് എൽഡിഎഫ‌് ലോക‌്സഭാ മണ്ഡലം ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി അഡ്വ. കെ അനന്തഗോപൻ പറഞ്ഞു. വീണാ ജോർജിന്റെ വിജയത്തിന്റെ തിളക്കം കുറയ‌്ക്കാനായി, യുഡിഎഫ‌്, എൻഡിഎ കക്ഷികൾ വ്യത്യാസം കൂടാതെ 
നുണ പ്രചാരണങ്ങളും കൃത്രിമ സർവേകളും പുറത്തുവിടുകയാണ‌്. നവമാധ്യമങ്ങളിലൂടെയുള്ള അടിസ്ഥാനമില്ലാത്ത വാർത്തകൾ, മാധ്യമങ്ങളെ വിലയ‌്ക്കെടുത്തുകൊണ്ടുള്ള വ്യാജപ്രചാരണങ്ങളും വരികയാണ‌്. ഇതൊന്നും  തെരഞ്ഞെടുപ്പിലെ എൽഡിഎഫ‌് സ്ഥാനാർഥിയുടെ വിജയത്തെ ഒരുതരത്തിലും ബാധിക്കില്ല. കൃത്രിമ സർവേകൾ എല്ലാം ജനങ്ങൾ തിരിച്ചറിയും. ആസൂത്രിതമായി പടച്ചുണ്ടാക്കിയതാണ‌് സർവേകൾ എന്ന‌് ഇപ്പോൾ വ്യക‌്തമായിക്കൊണ്ടിരിക്കുകയാണ‌്. 
പാഴായ കഴിഞ്ഞ പത്ത‌് വർഷത്തെ വികസനം തിരികെ നേടാൻ വീണാ ജോർജ‌് തന്നെ വരണമെന്നാണ‌് ജനങ്ങൾ തീരുമാനിച്ചിരിക്കുന്നത‌്. യുഡിഎഫ‌് സ്ഥാനാർഥിക്ക‌് കഴിഞ്ഞ പത്ത‌് വർഷം മണ്ഡലത്തിൽ ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ലായെന്ന‌് ജനങ്ങൾ തിരിച്ചറിഞ്ഞു. എൻഡിഎ സ്ഥാനാർഥി വിശ്വസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ‌് വോട്ടഭ്യർഥിക്കുന്നത‌്. ഇതൊന്നും വിലപ്പോവുന്ന മണ്ണല്ല ഇത‌്. മതേതര നിലപാട‌് കാത്തുസൂക്ഷിക്കുന്ന വോട്ടർമാരുടെ മണ്ണാണ‌് പത്തനംതിട്ടയെന്ന‌് ജനങ്ങൾ വിധിയെഴുതുമെന്നും  അനന്തഗോപൻ പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top