24 May Friday

എൻഡിഎയ‌്ക്കായി വീണ്ടും വ്യാജ സർവെ; ചട്ടം ലംഘിച്ച‌് പ്രസിദ്ധീകരിച്ച‌് മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

 

പത്തനംതിട്ട 
പരാജയം ഉറപ്പായതോടെ, പത്തനംതിട്ട മണ്ഡലത്തിൽവോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ  വ്യാജ സർവെ ഫലവുമായി എൻഡിഎ. കൊച്ചി ആസ്ഥാനമായ ഗ്രീൻ ലീവ‌്സ‌് മീഡിയ റിസേർച്ച‌് സെന്റർ നടത്തിയ സർവേ എന്ന പേരിലാണ‌്  പത്രമോഫീസുകളിൽ വാർത്ത എത്തിച്ചത‌്. എന്നാൽ, സർവേ നടത്തിയതായി അവകാശപ്പെടുന്ന ഏജൻസിയെക്കുറിച്ച‌് ഈ മേഖലയിലുള്ള ആർക്കും കേട്ടറിവുപോലുമില്ല. വെബ‌്സൈറ്റിലും ഇങ്ങനെയൊരു ഏജൻസിയെക്കുറിച്ച‌് സൂചനയില്ല. 
അതേസമയം വോട്ടെടുപ്പ‌ിന‌്  48 മണിക്കൂർ മുന്നെ പരസ്യപ്രചാരണം അവസാനിച്ച ശേഷം സർവെഫലങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന ചട്ടം ലംഘിച്ചാണ‌് കേര‌ളകൗമുദി, ജന്മഭൂമി പത്രങ്ങൾ തിങ്കളാഴ‌്ച സർവെ പ്രസിദ്ധീകരിച്ചത‌്
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top