28 May Thursday
കാലവർഷത്തിൽ തകർന്ന ഗ്രാമീണ റോഡുകൾക്ക് പുനർജനി

റാന്നി മണ്ഡലത്തിൽ 57 റോഡിന്‌ 8.75 കോടി

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 റാന്നി

2018,19ലെ കാലവർഷത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ട് പദ്ധതിയിൽ നിന്നും (സിഎംഎൽആർആർപി ) ആദ്യ ഘട്ടമായി 57 റോഡുകൾക്ക് 8.75 കോടി രൂപ റാന്നി നിയോജക മണ്ഡലത്തിന് അനുവദിച്ചതായി രാജു എബ്രഹാം എംഎൽഎ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന പദ്ധതിയുടെ  പരിപാലനം രണ്ടു വർഷത്തേക്ക് ഉറപ്പുവരുത്തണം എന്ന നിബന്ധനയോടെയാണ് ഭരണാനുമതി  നൽകിയിട്ടുള്ളത്.റോഡുകളുടെ പഞ്ചായത്ത് തിരിച്ചുള്ള പട്ടികയും അവയുടെ തുക ലക്ഷത്തിൽ ബ്രാക്കറ്റിലും ചുവടെ.
     അയിരൂർ പഞ്ചായത്ത് പുളിമൂട്ടിൽ പടി -കുമ്പഴ വടക്ക് റോഡ് (10), കാവും പടി - കാരക്കാട് പടി റോഡ് (10), ചുഴുകുന്നിൽ - തേക്കുങ്കൽ - കുരിശു കവല റോഡ് (20), കളരിത്തറ - ചുഴുകുന്നിൽ റോഡ് ( 20), തോട്ടത്തിൽ വീട്ടിൽ പടി - ഞൂഴുവേലിൽ പടി എംടി എൽപി സ്കൂൾ റോഡ് (20), എൻഎസ്എസ് മന്ദിരം പടി -മുത്തേറ്റുപാറ റോഡ് (10), ചെറുകോൽ പഞ്ചായത്തിലെ പുളിനിൽക്കുന്ന കാലായി- പ്ലാത്തോട്ടം റോഡ് (10), പാല നിൽക്കുന്നതിൽ പടി -മുണ്ടോട്ടിൽ പടി റോഡ് (10), ചമയ്ക്കൽ പുള്ളിക്കല്ല് (15), എഴുമറ്റൂർ പഞ്ചായത്തിലെ തെള്ളിയൂർകാവ് -മുറ്റത്തുമണൽ റോഡ് (20), നാരകത്താനി -ചവറംപ്ലാക്കൽ റോഡ് (10 ), നാരകത്താനി-പ്ലാക്കൽ മേൽമുറി (10), മുക്കുഴി കറുത്ത മാങ്കൽപടി (20),വാളക്കുഴി -ഇടയ്ക്കാട് - ചൂരിനോലി (20),കുന്തറപ്പടി -സീതക്കുളം (10),  മാമ്പേമൺ-മണ്ണാക്കുഴി - മുതുപാല (10), വെട്ടിത്തറ -പുല്ലേലിമൺ- കരിക്കാട് (20), ഇണ്ടനാട് -മടുക്കപ്പുഴ (10), കൊറ്റനാട്  പഞ്ചായത്തിലെ വെള്ളയിൽ - കുരിശുമുട്ടം (10), മടത്തകം - പൂവൻമല - ചിരട്ടോലിൽ റോഡ് (10),കോട്ടാങ്ങൽ പഞ്ചായത്തിലെ പനംതോട്ടത്തിൽ പടി - കണ്ണങ്കര റോഡ് (10),പാലത്താനം - പുന്നത്തോട്ടം റോഡ് (10),കല്ലമ്മാവ് -ആനക്കുഴി (10), കുളത്തകം പാലയ്ക്കൽ (10), റീത്ത് പള്ളിപ്പടി -കെടുകെട്ടിപാറ (10), തുണ്ടിയിൽപ്പാറ- അമ്പലം റോഡ് (10), റാന്നി അങ്ങാടി പഞ്ചായത്തിലെ കടപുഴ മണ്ണാറത്തറ -കുളക്കുറ്റി റോഡ് (20), മണ്ണാറത്തറ - കുളക്കുറ്റി റോഡ് (10 ), മുണ്ടപ്ലാക്കൽപടി -ആറ്റാശ്ശേരിപടി റോഡ് (20), പൂവൻമല -പനംപ്ലാക്കൽ(20), തൃക്കോമല -പാലത്തിങ്കൽപടി - ചെറുനാട്ട്പടി (20), കുടിലുംപടി -തൃക്കോമല പള്ളിപ്പടി (20), തൃക്കോമല - കുടിലുംപടി - മുട്ടിതോട്ടത്തിൽപടി (20), കോയിപ്പാട്ട് പടി - മഞ്ഞുമാങ്കൽപടി (20),വരവൂർ - പൂവൻമല (20), ചരുവിൽപടി -നസ്രത്ത്  പള്ളിപ്പടി (25), റാന്നി പഞ്ചായത്തിലെ കൊല്ലൻപടി -വരിക്കപ്ലാമൂട് റോഡ് (15),  കഞ്ഞിക്കുഴി -പന്തളം മുക്ക് റോഡ് (10), മല്ലപ്പള്ളിപടി - പാക്ക് ഓഫീസ് പടി (10), ആയുർവേദ പടി - തിരുവാഭരണ പാത സംരക്ഷണം (15), പടിയറക്കടവ്- പള്ളിപ്പടി റോഡ് (25), പഴവങ്ങാടി പഞ്ചായത്തിലെ ചാലുങ്കൽ -പമ്പാവാലി റോഡ് (10), പുള്ളോലിപ്പടി പാലം - അപ്രോച്ച് റോഡ് പാലവും (35), മാടത്തുംപടി -പച്ചടിക്കാമല റോഡ് (10),മാടത്തുംപടി -സ്റ്റോർ പടി -ചെറുകത്തേക്ക് റോഡ് (10), ഇടമൺ- ചുഴുക്കുന്ന് (10), മുക്കാലുമൺ -പുലിയളള് റോഡ് (20), പെരുനാട് പഞ്ചായത്തിലെ എരുവാറ്റുപുഴ -മാമ്പാറ റോഡ് (25), ബിമ്മരം കോളനി റോഡ് സംരക്ഷണം (45), മണക്കയം - ചിറ്റാർ റോഡ്  പുനരുദ്ധാരണം (25), തൊണ്ടിക്കയം - മണിയാർ റോഡ് കലുങ്ക് (30),വടശ്ശേരിക്കര പഞ്ചായത്തിലെ ബൗണ്ടറി -തടത്തിലുഴം (10),ഇടത്തറ - കൊമ്പനോലി റോഡ് (10), വെച്ചൂച്ചിറ പഞ്ചായത്തിലെ കോളനി ഓഫീസ്‌ പടി -വൈദ്യർമുക്ക് റോഡ് (10), കുന്നംഹോമിയോ പടി - വല്യേലിമല റോഡ് (10), എംജിഎം റോഡ് കാവിൽ പടി (10),പുറമറ്റം പടി - മണ്ണടിശാല (10).
 
 
പ്രധാന വാർത്തകൾ
 Top