28 May Thursday

ഇടപാടുകാരെ ബാങ്കിന്‌ പുറത്തു നിർത്തിയത് വാക്കേറ്റമായി

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
പന്തളം
പന്തളത്തെ കാനറ ബാങ്കിന്റെ ഇടപാടുകാരെ ഉള്ളിൽ പ്രവേശിപ്പിക്കാതെ പുറത്തു നിർത്തിയത് വാക്കേറ്റത്തിൽ കലാശിച്ചു. ശനിയാഴ്ച രാവിലെ സംഭവം. കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് മാനേജർ പറഞ്ഞു. 
ഇടപാടുകാരെ  പ്രവേശിപ്പിക്കാതെ ശാഖയുടെ മുൻവശത്തെ ഗ്രില്ല് പൂട്ടിയിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പുറത്തു നിന്ന ഇടപാടുകാരിൽ നിന്നും പണവും രസീതും വാങ്ങി  ജീവനക്കാരിലൊരാൾ കൗണ്ടറിലെത്തി അടക്കുകയായിരുന്നു.പുറത്തു നിന്നവർക്ക് സുരക്ഷിതമായി നിൽക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നില്ല. ഇടപാടുകാരുടെ എണ്ണം വർധിച്ചതോടെ പരിമിതമായ സ്ഥലത്ത് നിൽക്കാൻ കഴിയാതെ വന്നു. ഇതോടെ ജീവനക്കാരും ഇടപാടുകാരും തർക്കം ഉടലെടുത്തു. സംഘർഷാവസ്ഥയിലേക്ക് എത്തിയതോടെ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും എത്തി. ബാങ്ക് ജീവനക്കാരുമായി സംസാരിച്ച് ഇടപാടുകാരെ ബാങ്കിനുള്ളിൽ പ്രവേശിപ്പിച്ചു. ഇടപാടുകാർക്ക് ആവശ്യമായ സാനിറ്റൈസറോ കൈ കഴുകുന്നതിനുള്ള സംവിധാനങ്ങളോ ഒരുക്കാതെയാണ് ഇടപാടുകാരെ അകറ്റി നിർത്തിയതെന്ന് സി പിഐ എം പന്തളം ലോക്കൽ സെക്രട്ടറി നവാസ്, ഡി വൈഎഫ്ഐ പന്തളം ബ്ലോക്ക് സെക്രട്ടറി എൻ സി അഭീഷ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി ഷെഫീഖ് എന്നിവർ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top