പത്തനംതിട്ട
ജില്ലയിൽ ഇന്നലെ 97 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.അതേ സമയം 582 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരും ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതും, 94 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.
ഇതുവരെ ആകെ 54369 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 48871 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.കോവിഡ്-19 ബാധിതരായ മൂന്ന് പേരുടെമരണം റിപ്പോർട്ട് ചെയ്തു. 9ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (85) 21ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും കല്ലൂപ്പാറ സ്വദേശിനി(58)2ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 8ന് രോഗബാധ സ്ഥിരീകരിച്ച ചിറ്റാർ സ്വദേശി (55) 11 ന് കോട്ടയം സ്വകാര്യ ആശുപത്രിയിലും ഇതര രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞു.ആകെ രോഗമുക്തരായവരുടെ എണ്ണം 48925 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5114 പേർ രോഗികളായിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..