03 April Friday

കോന്നി കെഎസ്ആർടിസി; എംഎൽഎ യോഗം വിളിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020

 കോന്നി 

കോന്നി കെഎസ്ആർടിസി ഡിപ്പോ നിർമാണം മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ  പരിശോധിക്കുന്നതിന് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ബന്ധപ്പെട്ടവകപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു. കോന്നി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്, കെഎസ്ആർടിസി, രജിസ്ട്രേഷൻ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും പങ്കെടുത്തു. കണ്ടെത്തിയ സ്ഥലം എംൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.
ഇതുവരെ വസ്തു കൈമാറിയിട്ടില്ലെന്ന് കെഎസ്ആർടിസി അധികൃതർ യോഗത്തിൽ അറിയിച്ചു.പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഇളവ് ലഭിക്കാത്തതിനാലാണ് കൈമാറാൻ കഴിയാത്തതെന്നും സ്വകാര്യ വ്യക്തിയുടെ ഭൂമി ഇനിയും ഏറ്റെടുക്കണമെന്നും കേസ്‌ നിലവിലുണ്ടെന്നും പഞ്ചായത്ത് അറിയിച്ചു. രജിസ്ട്രേഷന് ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് രജിട്രേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഈ സാഹചര്യത്തിൽ കെഎസ്ആർടിസിയ്ക്ക് വസ്തു കൈമാറാൻ ഉടൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. വസ്തു സംബന്ധിച്ച്  കേസ്‌ നല്കിയ ഉടമയുമായി ചർച്ച നടത്താനും തീരുമാനിച്ചു.
കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായി. കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ് എം രജനി, വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, കെ എസ്ആർടിസി എക്സിക്യുട്ടീവ് എഞ്ചിനീയർ പി കെ ശ്രീനിവാസൻ ,  കോന്നി കെഎസ്ആർടിസി ഇൻ ചാർജ് ജി എസ് അജു. പത്തനാപുരം എ ടിഒ തോമസ് മാത്യു, ജില്ലാ രജിസ്ട്രാർ ടി കെ കുമാരി, ജില്ലാ പഞ്ചായത്ത്‌ അംഗം ബിനി ലാൽ,പത്തനംതിട്ട എഡിപി ഷാജി ജോസഫ്,  കോന്നി പഞ്ചായത്ത്‌ അസി. സെക്രട്ടറി ശിവദാസ്, പഞ്ചായത്ത്‌ അംഗങ്ങളായ ദീനാമ്മ റോയ്, ടി സൗദാമിനി, തുളസി മോഹൻ, എം ഒ ലൈല , മോഹനൻ കാലായിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പേരൂർ സുനിൽ, പഞ്ചായത്ത്‌ എച്ച്ഇ സാബു തോമസ്, ശ്രീകുമാർ മുട്ടത്ത്‌ എന്നിവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top