29 May Sunday
അന്തിമ അനുമതി ഉടന്‍

വയ്യാറ്റുപുഴ–പൊതീപ്പാട് റോഡ് അന്താരാഷ്‌ട്ര നിലവാരത്തിലാകും

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
 
റാന്നി 
വയ്യാറ്റുപുഴ –- പൊതീപ്പാട് റോഡ് നിർമാണം അന്തിമാനുമതിക്ക് റീ ബിൽഡ് കേരളയിൽ. അന്തിമാനുമതിക്ക് വിശദ പദ്ധതി രേഖ നല്‍കി. വഴിവിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതിക്കായി ഫണ്ട് നൽകുന്ന ജർമൻ ബാങ്ക് ചില നിബന്ധനകൾ നേരത്തെ വെച്ചിരുന്നു. ഇതനുസരിച്ച് ഭേദ​ഗതി വരുത്തിയാണ് അന്തിമാനുമതിക്ക്  നല്‍കിയത്.
റാന്നി, കോന്നി മണ്ഡലങ്ങളുടെ ഗ്രാമീണ മേഖലകളെ ബന്ധിപ്പിക്കുന്ന വിവിധ റോഡുകളെ ഒരുമിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ പുതിയ റോഡ് നിർമിക്കുന്ന പദ്ധതിക്ക് റാന്നി മുൻ എംഎല്‍എ രാജു ഏബ്രഹാമിന്റേയും കോന്നി എംഎൽഎ അഡ്വ. കെ യു ജനീഷ് കുമാറിന്റേയും അഭ്യർഥന പ്രകാരമാണ് റീബിൽഡ്‌ കേരളയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയത്. 
39.097 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമാണത്തിന് 165.95 കോടി രൂപയാണ് വകയിരുത്തിയത്. വയ്യാറ്റുപുഴ–-ചിറ്റാർ–-പുതുക്കട റോഡ്, മുക്കം കോസ് വേ–-മുക്കം ഗുരുമന്ദിരം, മുക്കം ഗുരുമന്ദിരം -–-മാടമൺ ബംഗ്ലാംകടവ്, പറമ്പത്ത് പടി –-അലിമുക്ക് ,അലിമുക്ക് -–- വലിയകുളം - –-ജണ്ടായിക്കൽ, അഞ്ചുകുഴി - –-ഒഴുവൻ പാറ, ജണ്ടായിക്കൽ , ബംഗ്ലാംകടവ് - –- വടശ്ശേരിക്കര, മനോരമ മുക്ക് –- മുക്കുഴി, കുമ്പളാംപൊയ്ക -–-പൊതിപ്പാട് റോഡുകളാണ് ഇതിൽ ഉൾപ്പെടുക.
ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്ന റോഡിൽ വിവിധ കലുങ്കുകളുടെ പുനരുദ്ധാരണം, പാലങ്ങൾ,  ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയും ഉണ്ടാകും. കിലോമീറ്ററിന് 4.245 കോടി രൂപ  ചെലവ് വരും. അഡ്വ.  പ്രമോദ് നാരായൺ എംഎല്‍എ,  അഡ്വ. കെ യു ജനീഷ് കുമാർ എംഎല്‍എ  എന്നിവരുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് പദ്ധതിക്ക്‌ അന്തിമാനുമതി ലഭിച്ചത്‌
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top