22 February Saturday
മകരവിളക്ക് മഹോത്സവം

മികച്ച പ്രവര്‍ത്തനത്തിന് എല്ലാവരേയും അഭിനന്ദിക്കുന്നു: കെ പി ഉദയഭാനു

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

 പത്തനംതിട്ട

തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് സുഖ ദര്‍ശനം ഒരുക്കാന്‍ കഠിനാധ്വാനം ചെയ്ത ഉദ്യോഗസ്ഥരേയും ദേവസ്വം ബോര്‍ഡ് പ്രതിിനധികളെയും ജീവനക്കാരേയും തീര്‍ഥാടകരെയും സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അഭിനന്ദിച്ചു. 
 ഇക്കൊല്ലത്തെ ശബരിമല തീര്‍ഥാടനം എല്ലാവര്‍ക്കും സംതൃപ്തി നല്‍കിയാണ് പര്യവസാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയും കരുതലും, വിവിധ വകുപ്പുകളെ ഏകോപിപിച്ച് നടത്തിയ ഊര്‍ജസ്വലമായ പ്രവര്‍ത്തനവും തീര്‍ഥാടനം കുറ്റമറ്റതാക്കാന്‍ കഴിഞ്ഞു. കലക്ടര്‍ പി ബി നൂഹ്, ശബരിമല എഡിഎം എന്‍എസ്കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, മെമ്പര്‍മാരായ എന്‍ വിജയകുമാര്‍, കെ എസ് രവി, ദേവസ്വം കമ്മീഷണര്‍ ബി എസ് തിരുമേനി എന്നിവര്‍  ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
 അപകടങ്ങള്‍ ഒഴിവാക്കുന്നതിനും തീര്‍ഥാടകര്‍ക്ക് യാതൊരു അല്ലലും ഉണ്ടാകാതെ സുഖമായി ദര്‍ശനം നടത്തി മടങ്ങുന്നതിനും ആവശ്യമായ കരുതല്‍ പൊലീസ് സേന എടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.  സുഖകരമായ തീര്‍ഥാടനത്തിന് വഴിയൊരുക്കിയ മുഴുവന്‍ പേര്‍ക്കും  കെ പി ഉദയഭാനു അഭിനന്ദനം അറിയിച്ചു. 
ശബരിമലയില്‍ കാണിയ്ക്ക ഇടരുതെന്ന ചിലരുടെ കുപ്രചരണങ്ങളെ തള്ളി വിശ്വാസികള്‍ വലിയ തോതിലാണ് നേര്‍ച്ച ഇട്ടത്. ഇതിന്റെ ഫലമായി 240 കോടിയിലധികം രൂപയാണ് നടവരവായി ലഭിച്ചത്. സമാധാനപരമായി തീര്‍ഥാടനം പൂര്‍ത്തീകരിക്കാന്‍ സഹായിച്ച വിശ്വാസികളെയും അദ്ദേഹം അഭിനന്ദിച്ചു.
ആരോഗ്യ മേഖലയില്‍ത്ത ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പ്രശംസാര്‍ഹമായ സേവനമാണ് നടത്തിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല പാതയെ അപകട മുക്തമാക്കുന്നതിന് നടപ്പാക്കിയ സേഫ് സോണ്‍ പദ്ധതി ഇത്തവണയും വലിയ വിജയമായിരുന്നു. ശുചിത്വമിഷന്‍, കുടുംബശ്രീ, വനം വകുപ്പ്, വൈദ്യുതി ബോര്‍ഡ് തുടങ്ങി എല്ലാ മേലകളിലെയും പ്രവര്‍ത്തനം ശ്ലാഘനീയമായിരുന്നെന്നും ഉദയഭാനു പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top