27 February Thursday

ശൃംഖലയിൽ പ്രവാസികളും

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

 പത്തനംതിട്ട

26ന്റെ മനുഷ്യ മഹാശൃംഖലയിൽ 5,000 പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിക്കാൻ കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 
 പാസ്‌പോർട്ട്‌ പൗരത്വ രേഖയായി കണക്കാക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാട്‌ ലക്ഷക്കണക്കിന്‌ പ്രവാസികളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്‌. യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ പീറ്റർ മാത്യു അധ്യക്ഷനായി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വിജയകുമാർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി രഘുനാഥ്‌ ഇടത്തിട്ട, എക്‌സിക്യുട്ടീവംഗങ്ങളായ കൈപ്പട്ടൂർ തങ്കച്ചൻ, അഡ്വ. എം എ സലാം, വിൽസൺ ജോസഫ്‌, സദാശിവൻ, വി എം സലീം റാവുത്തർ, കെ ജി ചന്ദ്രഭാനു എന്നിവർ സംസാരിച്ചു.
5000 തൊഴിലുപ്പു തൊഴിലാളികളും
ഇരവിപേരൂർ
ജനവരി 26ന് നടത്തുന്ന മനുഷ്യ മഹാ ശ്രൃംഖലയിൽ ഇരവിപേരൂർ ഏരിയയിൽ നിന്നും 5000 തൊഴിലുപ്പുതൊഴിലാളികളെ പങ്കെടുപ്പിക്കാൻ എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയ കമ്മിറ്റി പ്രവർത്തനങ്ങളാരംഭിച്ചു.മേഖലകളിൽ തൊഴിലാളികളുടെ കൺവൻഷനുകൾ നടത്തി. പുറമറ്റം മേഖലാ കൺവൻഷൻ ജിജി മാത്യു ഉദ്ഘാടനം ചെയ്തു.അമ്മിണി ജോൺ അധ്യക്ഷയായി.യൂണിയൻ ഏരിയ സെക്രട്ടറി അഡ്വ. എൻ രാജീവ്, ജയശ്രീ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
കവിയൂരിൽ അഡ്വ. എൻ രാജീവ് ഉദ്ഘാടനം ചെയ്തു.വൽസമ്മ ജോർജ് അധ്യക്ഷയായി.മേഖലാ സെക്രട്ടറി ജോസഫ് ജോൺ,കെ സോമൻ, ജോർജ് വർഗീസ്,പ്രവീൺ ഗോപി എന്നിവർ സംസാരിച്ചു.
ഇരവിപേരൂരിൽ ജയശ്രീ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി കെ രമണി അധ്യക്ഷയായി. കെ എൻ രാജപ്പൻ,ഒ എസ് സുധീഷ് എന്നിവർ സംസാരിച്ചു.
ഉണ്ണിച്ചെക്കൻ ഇന്ന്‌ പത്തനംതിട്ടയിൽ
പത്തനംതിട്ട
പൗരത്വ നിയമ ഭേദഗതി നിയമം പിൻവലിക്കുക, ഇന്ത്യയെ മതരാഷ്ട്രമാക്കാൻ അനുവദിക്കാതിരിക്കുക, ഭരണ ഘടനയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ സിപിഐ  എംഎൽ റെഡ്ഫ്‌ളാഗ്‌  നേതൃത്വത്തിൽ വ്യാഴാഴ്‌ച വൈകിട്ട് 5 ന്‌ പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷന് സമീപം നടക്കുന്ന പൊതുയോഗത്തിൽ  സംസ്ഥാന സെക്രട്ടറി പി സി  ഉണ്ണിച്ചെക്കൻ സംസാരിക്കും.  മതമടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ രാജ്യത്തെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങൾക്ക്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌  26 ന്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യ മഹാശ്യംഖല വൻവിജയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. സംസ്ഥാന സെക്രട്ടറിയറ്റംഗം എം കെ  ദിലീപ്, എം  സജി, കെ ഐ  ജോസഫ്, പി രാജീവ് തുടങ്ങിയവർ പങ്കെടുക്കും.
ഡ്രൈവർമാർ കുടുംബ സമേതം
പത്തനംതിട്ട
മനുഷ്യ മഹാശൃംഖലയിൽ ഓട്ടോ–- ടാക്‌സി ഡ്രൈവർമാർ കുടുംബസമേതം പങ്കെടുക്കും. ഓട്ടോ ടാക്‌സി ആൻഡ്‌ ലൈറ്റ്‌ മോട്ടോർ വെഹിക്കിൾ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ഇതിനുള്ള കുടുംബയോഗങ്ങൾ ആരംഭിച്ചതായി ജില്ലാ പ്രസിഡന്റ്‌ രാജു ഏബ്രഹാം എംഎൽഎ അറിയിച്ചു.      
പ്രധാന വാർത്തകൾ
 Top