02 February Thursday
സാന്ത്വന പരിചരണ രം​ഗത്തെ മികവിന്

കെ പി ഉദയഭാനുവിന് ഐഎപി പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

 പമ്പ

പത്തനംതിട്ട റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ (പിആർപിസി) രക്ഷാധികാരിയും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ കെ പി ഉദയഭാനുവിന്   സാന്ത്വന പരിചരണ  മേഖലയിലെ സ്തുത്യർഹമായ പ്രവർത്തനത്തിന് പുരസ്കാരം. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് (ഐഎപി)  ആണ് പുരസ്കാരം സമ്മാനിച്ചത്. പമ്പയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ദേശീയ  ഭാരവാഹികൾ പുരസ്കാരം കെ പി ഉദയഭാനുവിന്  സമ്മാനിച്ചു.
സാന്ത്വന പരിചരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി  കെ പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടന്നു വരുന്നത്. ജില്ലയെ സമ്പൂർണ്ണ സാന്ത്വന പരിചരണ കേന്ദ്രമാക്കുന്നതിനുള്ള വിപുലമായ പ്രവർത്തനമാണ് പിആർപിസിയുടെ നേതൃത്വത്തിൽ നടക്കുന്നത്. 
ഓരോ വാർഡിലും സാന്ത്വന പരിചരണത്തിന്  സന്നദ്ധ പ്രവർത്തകരടങ്ങുന്ന യൂണിറ്റുകൾ ഇതിനകം രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. ആയിരക്കണക്കിന് കിടപ്പുരോ​ഗികൾക്ക് സഹായമായി മാറുകയാണ് പിആർപിസി.  
സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും   അകമഴിഞ്ഞ സഹായമാണ്  ഇതിന് ലഭിക്കുന്നത്‌. സൗജന്യ ഡയാലിസിസ്  യൂണിറ്റ്, ചികിത്സാ സഹായം, രോ​ഗികൾക്ക് സൗജന്യ ചികിത്സ, ആംബുലൻസ് സൗകര്യം എന്നിവയടക്കം വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തനം ഏറ്റെടുത്ത് പിആർപിസി പ്രവർത്തനം വ്യാപിപ്പിച്ച് വരുന്നു.   പരിചരണ കേന്ദ്രങ്ങളിൽ സൗജന്യ ചികിത്സയും ഭക്ഷണവും നൽകുന്നുണ്ട്‌.   നിരവധി പേർ ഇതിനകം  പിആർപിസിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് സഹായവുമായി ഭൂമി അടക്കം നൽകി മുന്നോട്ടുവന്നിട്ടുണ്ട്. ഈ വർഷം തന്നെ ജില്ലയെ സമ്പൂർണ്ണ സാന്ത്വന പരിചരണ മേഖലയാക്കാനുള്ള തീവ്രശ്രമത്തിലാണ് കെ പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ  പിആർപിസി പ്രവർത്തകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top