28 November Saturday

ഡിസിസി അംഗവും സ്വതന്ത്ര സ്ഥാനാർഥിയും സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

സിപിഐ എമ്മിൽ ചേർന്ന ഡിസിസി അംഗം ഐവാൻ ദാനിയൽ , മഞ്ജിത് മാത്യു എന്നിവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിക്കുന്നു

 പന്തളം

കോൺഗ്രസ് ഡിസിസി അംഗവും പന്തളത്തെ സ്വതന്ത്ര സ്ഥാനാർഥിയും അടക്കം നിരവധി പേർ സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഡിസിസി അംഗവും കെപിസിസി ന്യൂനപക്ഷ സെൽ ജില്ലാ വൈസ് ചെയർമാനും, പഴയ പന്തളം പഞ്ചായത്തിലെ യുഡിഎഫ് പാർലമെന്ററി പാർടി നേതാവുമായിരുന്ന പൂഴിക്കാട് കൊല്ലം പറമ്പിൽ ഐവാൻ ഡാനിയലാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഐ എമ്മിൽ ചേർന്നത്‌. പന്തളം നഗരസഭയിലെ ഇരുപതാം വാർഡ്‌ സ്വതന്ത്ര സ്ഥാനാർഥി പുല്ലേലി വടക്കേവിളയിൽ മഞ്ജിത് മാത്യുവും സിപിഐ എമ്മിൽ ചേർന്നു. 
മഞ്ജിത് തിങ്കളാഴ്ച നോമിനേഷൻ പിൻവലിച്ച് ഇവിടുത്തെ എൽഡിഎഫ് സ്ഥാനാർഥി കെ പി ചന്ദ്രശേഖര കുറുപ്പിന് പിന്തുണ പ്രഖ്യാപിക്കും. കിഴക്കെ പനയ്ക്കൽ രജി മാത്യുവിന്റെ നേതൃത്വത്തിൽ നിരവധിപേർ ഇവിടെ കോൺഗ്രസ് വിട്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. 2005–-2010 ൽ പന്തളം പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനായിരുന്ന ഐവാൻ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ,  കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.  
സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇവരെ പാർടിയിലേക്ക് സ്വീകരിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി ഡി ബൈജു, ഏരിയ സെക്രട്ടറി ഇ ഫസൽ, ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ ജ്യോതികുമാർ, ജി പൊന്നമ്മ, ലോക്കൽ സെക്രട്ടറി ബി പ്രദീപ് എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top