28 November Saturday

പാട്ടിലൂടെ നാട്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

 കോന്നി 

നാടൻ പാട്ടിലൂടെ മനസുകീഴടക്കിയ നവനിത്തും സ്ഥാനാർഥി. പ്രമാടം പഞ്ചായത്ത് രണ്ടാം വാർഡ് പാലമറുർ എൽഡിഎഫ് സ്ഥാനാർഥി എൻ നവനിത്ത്.  
അടിയന്തരാവസ്ഥ കാലത്തിനു മുമ്പേ പാർടി അംഗമായ എം എ നാണുവിന്റെയും തങ്കയുടെയും മകനാണ്‌. കലയിലൂടെ സാമൂഹ്യപ്രവർത്തനം‌ ശീലമാക്കിയ മുപ്പതുകാരൻ. 
പ്രളയ കാലത്ത് ജില്ലയിലുടനീളമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും ആവണിപ്പാറപോലെയുള്ള ഒറ്റപ്പെട്ട ഇടങ്ങളിലും സഹായവുമായി നവനിത്ത് എത്തി. കോവിഡ് കാലത്ത് മാനസിക സംഘർങ്ങൾ അനുഭവിച്ചവർക്ക് സന്തോഷം പകരാനായി സോഷ്യൽ മീഡിയ വഴി ലൈവ് പരിപാടികൾ അവതരിപ്പിക്കുകയും അതിൽ ചില പരിപാടികളിൽ നിന്നും കിട്ടിയ തുക കൂട്ടി വച്ച് മൂന്ന് ടിവികൾ കലക്ടർ പി ബി നൂഹിന്‌ കൈമാറി. ദേശീയ നാരീ പുരസ്കാര ജേതാവും സാമൂഹിക പ്രവർത്തകയുമായ ഡോ.എം എസ് സുനിലിന്റെ സാന്നിധ്യത്തിലും പഠന സൗകര്യമില്ലാതെയിരുന്ന വിദ്യാർഥികൾക്ക് കൈമാറി. 
ബാലസംഘം വേനൽ തുമ്പി കലാജാഥയിലും പഠനകാലത്ത് എസ്എഫ്ഐയിലും സജീവമായി. ബിരുദപഠന കാലത്ത് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറി. ബിരുദനാന്തര ബിരുദകാലത്ത് കോഴഞ്ചേരി സെൻ്റ് തോമസ് കോളേജ് യൂണിയൻ ഭാരവാഹി. ബിഎഡ് പഠനകാലത്ത് എം ജി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടിവംഗം. പത്തനംതിട്ട പ്രീ മെട്രിക് ഹോസ്റ്റലിൽ അധ്യാപകനായും പ്രവർത്തിച്ചു. 
16 വർഷമായി നാടൻ കലാരംഗത്തെ നിറസാന്നിധ്യം. ഇപ്പോൾ കനൽ ഫോക് ബാന്റിലെ പ്രധാനപാട്ടുകാരൻ. കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പിലൂടെ അഞ്ഞൂറിൽ പരം വിദ്യാർഥികളെ നാടൻ കലകൾ സൗജന്യമായി പഠിപ്പിക്കുന്നു. നവനിത്ത് പാട്ടും പാടി ജയിക്കുമെന്ന്‌ നാട്ടുകാർ പറയുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top