13 November Wednesday

കാർ ഡ്രൈവർ അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

 പന്തളം

നിയന്ത്രണംവിട്ട ബസിടിച്ച് തകർന്ന കാറിൽനിന്ന് ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. താമരക്കുളം ചാരുംമൂട് സ്വദേശി ഓമനക്കുട്ടനാണ് ഭാഗ്യം കൊണ്ട് രക്ഷപെട്ടത്. പന്തളം- മാവേലിക്കര റോഡിൽ ചെറുമല ജങ്‌ഷനിൽ
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. ടിപ്പറിനെ മറികടന്ന് വരുന്നതിനിടെയാണ് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചത്. കാറുടമ ഡോ.ബിന്നിയെ വിമാനത്താവളത്തിൽ കൊണ്ടുവിട്ട് മടങ്ങി വരുംവഴിയാണ് ചെറുമലയിലുള്ള ഹോട്ടലിനു മുമ്പിൽ ചായകുടിക്കാൻ ഓമനക്കുട്ടൻ കാർനിൻത്തിയത്. കാറിൽ ഇരുന്നുകൊണ്ടേുതന്നെ ചായ ആവശ്യപ്പെട്ടെങ്കിലും ഹോട്ടലുടമ ഓമനക്കുട്ടനെ ചായകുടിക്കാനായി ഹോട്ടലിലേക്ക് ക്ഷണിച്ചു. കാറിൽ നിന്നിറങ്ങിയതിന് തൊട്ടുപിറകെയാണ് ബസ് ഇടിച്ചുകയറിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിന്റെ വശത്തുള്ള താഴ്ന്ന ഭാഗത്തേക്ക് വീണു. ബസ് റോഡിനുകുറുകെ തിരിഞ്ഞു നിൽക്കുകയുംചെയ്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top