29 October Thursday

ബിലീവേഴ്സ് ആശുപത്രിയിൽ ഡിമെൻഷ്യ കെയർ സർവീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

 തിരുവല്ല

ലോക അൽഷൈമേഴ്സ് ദിനമായ  21 ന്‌ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ സമ്പൂർണ്ണ ഡിമെൻഷ്യ കെയർ സർവീസ്‌ ആരംഭിച്ചു.  കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ സിനിമ സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്‌തു. ബിലീവേഴ്സ് ആശുപത്രി മാനേജർ ഫാ.സിജോ പന്തപ്പള്ളിൽ അധ്യക്ഷനായി., അൽഷൈമേഴ്സ് സൊസൈറ്റി പത്തനംതിട്ട സെക്രട്ടറി ഡോ. അജിത് തോമസ് ജോൺ, ബിലീവേഴ്സ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സാമുവേൽ ചിത്തരഞ്ജൻ എന്നിവർ പങ്കെടുത്തു.
 ബിലീവേഴ്സ് നെസ്‌റ്റ്‌ എന്ന പേരിലുള്ള ഡിമെൻഷ്യ കെയർ സർവീസസിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം പ്രവർത്തിക്കുന്ന ഒപി
ഡിമെൻഷ്യ ക്ലിനിക്കും, ദീർഘകാല അഡ്മിഷൻ ആവശ്യമുള്ളവർക്കായി റെസിഡൻഷ്യൽ ഡിമെൻഷ്യ കെയർ ഹോമും ഉണ്ടായിരിക്കും. എല്ലാ ബുധനാഴ്ചകളിലും  പ്രവർത്തിക്കുന്ന ഈ സ്‌പെഷ്യലിറ്റി ഡിമെൻഷ്യ ക്ലിനിക്കിൽ ന്യൂറോളജിസ്‌റ്റ്‌, സൈക്യാട്രിസ്‌‌റ്റ്‌‌ , സൈക്കോളജിസ്‌‌റ്റ്‌ എന്നിവരുടെ സേവനത്തോടൊപ്പം കോഗ്നിറ്റീവ് ട്രെയിനിങ് സെഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്‌.  ദീർഘകാല റെസിഡൻഷ്യൽ ഡിമെൻഷ്യ കെയർ സെന്ററിലേക്കുള്ള അഡ്മിഷനുകൾ കോവിഡ് മഹാമാരിക്ക് ശേഷം ആരംഭിക്കും. കൂടുതൽ വിവരങ്ങൾ www.bcmch.org/nest എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top