16 September Monday
എംജി തെരഞ്ഞെടുപ്പ്‌

17 കോളേജിൽ 14ഉം എസ്‌എഫ്‌ഐക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

 പത്തനംതിട്ട

ബുധനാഴ്‌ച നടന്ന മഹാത്മഗാന്ധി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ, തെരഞ്ഞെടുപ്പ്‌ നടന്ന 17 കോളേജിൽ 14 കോളേജിലും എസ്‌എഫ്‌ഐ വിജയക്കൊടി നാട്ടി. രണ്ടിടത്ത്‌ കെഎസ്‌യു–- എബിവിപി സഖ്യമാണ്‌ വിജയിച്ചത്‌. നാല്‌ കോളേജുകളിൽ തെരഞ്ഞെടുപ്പ്‌ നടന്നില്ല. ആകെയുള്ള 22 യൂണിവേഴ്‌സിറ്റി  യൂണിയൻ കൗൺസിലർമാരിൽ 19 പേരും എസ്‌എഫ്‌ഐയ്‌ക്കാണ്‌. 10 കോളേജുകളിൽ മുഴുവൻ സീറ്റും എസ്‌എഫ്‌ഐയാണ്‌ വിജയിച്ചത്‌. ഒരു കോളേജിൽ എബിവിപി വിജയിച്ചു.
കെഎസ്‌യു–- എബിവിപി അഴിച്ചു വിട്ട അക്രമത്തെ തുടർന്ന്‌ പത്തനംതിട്ട കാതോലിക്കറ്റ്‌ കോളേജ്‌, ചിറ്റാർ എസ്‌എൻ കോളേജ്‌, തിരുവല്ല മർത്തോമ്മ കോളേജ്‌ എന്നിവടങ്ങളിൽ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചു. 
   സെന്റ്‌ തോമസ്‌ റാന്നി, ഇടമുറി സെന്റ്‌ തോമസ്‌, പെരുനാട്‌ ഐഎച്ച്‌ആർഡി, ചുട്ടിപ്പാറ ഫിഷറീസ്‌ കോളേജ്‌, പരുമല ഡിബി, തുരുത്തിക്കാട്‌ ബിഎഎം, കോന്നി എസ്‌എഎസ്‌, കോഴഞ്ചേരി സെന്റ്‌ തോമസ്‌, കോന്നി സെന്റ്‌ തോമസ്‌, കോന്നി എസ്‌എൻഡിപി കോളേജ്‌ എന്നിവിടങ്ങളിലാണ്‌ പ്രധാന മുഴുവൻ സീറ്റുകളിലെല്ലാം എസ്‌എഫ്‌ഐ വിജയിച്ചത്‌.
  കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ പ്രധാന ഏഴുസീറ്റ്‌ കൂടാതെ ക്ലാസ്‌ പ്രതിനിധികളിൽ 12 സീറ്റും നേടി. ലീന വർഗീസ് (ചെയർപേഴ്‌സൺ), ലാൻസ് തങ്കം ലാൽ (വൈസ് ചെയർപേഴ്‌സൺ), എബിൻ ജോൺ മാത്യു (ജനറൽ സെക്രട്ടറി), ബിബിൻ ബിജു (ആർട്‌സ് ക്ലബ്ബ് സെക്രട്ടറി), അമീർ സുഹായി ഷാജി (മാഗസിൻ എഡിറ്റർ), ഗണേഷ് കുറുപ്പ്‌, ബിബിൻ സദാശിവൻ (കൗൺസിലേഴ്‌സ്) എന്നിവരാണ്‌ പ്രധാന സീറ്റിൽ വിജയിച്ചവർ. ആഹ്ലാദ പ്രകടനത്തിന്‌ ശേഷം ചേർന്ന യോഗം എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ ഡോണി ഉദ്ഘാടനം ചെയ്തു. എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ് അജിൻ തോമസ് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ബിജിലി പി  ഈശോ, ബ്ലോക്ക് പ്രസിഡന്റ് പി കെ സുബീഷ് കുമാർ, ട്രഷറർ നൈജിൽ കെ ജോൺ,  സബിത് പി ആനന്ദ്, എസ്‌ ശ്രുതി, ജോയൽ ജയകുമാർ, ആസിഫ് അൻസാരി എന്നിവർ സംസാരിച്ചു. സച്ചിൻ സജീവ് സ്വാഗതവും കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ലീന വർഗീസ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top