19 September Sunday

584 പേർക്ക് കൂടി, 329 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021
പത്തനംതിട്ട 
ജില്ലയിൽ ഇന്ന് 584 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.329 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച്‌ പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 579 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്ന്‌ പേരുണ്ട്.ഇതുവരെ ആകെ 125860 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 118360 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 ബാധിതനായ കോന്നി സ്വദേശി (59) മരിച്ചു.
ആകെ രോഗമുക്തരായവരുടെ എണ്ണം 120249 ആണ്.  4854 പേർ രോഗികളായിട്ടുണ്ട്. ആകെ 15379 പേർ നിരീക്ഷണത്തിലാണ്.
ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ആകെ 5497 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 2330 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.38 ശതമാനമാണ്. ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.1 ശതമാനവും ബുധനാഴ്‌ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.9 ശതമാനവുമാണ്.
 
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട 
കോഴഞ്ചേരി പഞ്ചായത്ത് വാർഡ് 04, 06, 07( പൂർണമായും ), ചെറുകോൽ പഞ്ചായത്ത്  വാർഡ് 09, 10 (പൂർണമായും), ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 01 (പൂർണമായും), നാരങ്ങാനം  പഞ്ചായത്ത് വാർഡ് 10 (മാടുമേച്ചിൽ ക്ഷേത്രം,  നോർത്ത് വെസ്റ്റ് കൃപാപുരം, ഈസ്റ്റ് വെസ്റ്റ് കുന്നിടംകുഴി ഭാഗങ്ങൾ), ഏറത്ത്  പഞ്ചായത്ത് വാർഡ് 15 ( ജ്യോതിപുരം, പഞ്ചവടി ഭാഗങ്ങൾ ), മലയാലപ്പുഴ പഞ്ചായത്ത് വാർഡ് 08 ( വെട്ടൂർ തേവരു മണ്ണിൽ, കാരയ്ക്കാട്ട് റോഡ്, ഊട്ടുപാറ മുതൽ അമ്പലം ജങ്‌ഷൻ വരെ), തിരുവല്ല മുനിസിപ്പാലിറ്റി വാർഡ് 11 ( പാറപ്പാട്, കാരിമല ഭാഗങ്ങൾ ), വള്ളിക്കോട് പഞ്ചായത്ത് വാർഡ് 08 (മുകളുപറമ്പിൽ കോളനി ഭാഗങ്ങൾ ), നെടുമ്പ്രം പഞ്ചായത്ത് വാർഡ് 12 ( പൂർണമായും ) പ്രദേശങ്ങളിൽ  22 മുതൽ 28 വരെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം. ദീർഘിപ്പിക്കാത്ത പക്ഷം മറ്റൊരു ഉത്തരവ് കൂടാതെ  നിയന്ത്രണങ്ങൾ 28ന് അവസാനിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top