20 August Tuesday

സി ഹരികുമാർ മാധ്യമ അവാർഡിന‌് എൻട്രികൾ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

 പത്തനംതിട്ട

പ്രമുഖ മാധ്യമ പ്രവർത്തകനും മാതൃഭൂമി സ്‌പെഷൽ കറസ്‌പോണ്ടന്റും പത്തനംതിട്ട പ്രസ്‌ക്ലബ് മുൻ പ്രസിഡന്റുമായ സി ഹരികുമാറിന്റെ സ്മരണയ്ക്കായി പത്തനംതിട്ട പ്രസ്‌ക്ലബും സി ഹരികുമാർ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിക്കുന്നു.
ജനറൽ റിപ്പോർട്ടിങിനാണ് ഇക്കൊല്ലത്തെ അവാർഡ്. 2018 ജൂലൈ ഒന്നിനും 2019 ജൂൺ 30നും മധ്യേ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പൊതുപ്രാധാന്യമുള്ള വാർത്തകൾ അവാർഡിന‌് പരിഗണിക്കും. പരിഗണിക്കപ്പെടേണ്ട പത്രവാർത്തയും അതിന്റെ  മൂന്ന് കോപ്പികളും 2019 ആഗസ്റ്റ് ഒന്നിനകം സെക്രട്ടറി, പ്രസ്‌ക്ലബ്, പത്തനംതിട്ട. ഫോൺ: 0468 2224774, 9447359170 എന്ന വിലാസത്തിൽ എത്തിക്കണം. പ്രശസ്തിപത്രവും കാഷ് അവാർഡും അടങ്ങുന്ന പുരസ്‌കാരം സി ഹരികുമാറിന്റെ  ഏഴാമത് അനുസ്മരണത്തോടനുബന്ധിച്ച് ആഗസ്റ്റ് 18ന‌് സമ്മാനിക്കും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top