06 December Friday

ഒമാനിൽ വനിത നഴ്സുമാർക്ക് തൊഴിലവസരം

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

 പത്തനംതിട്ട

ഒമാനിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ലേബർ റൂം/ഓപ്പറേഷൻ തീയേറ്റർ വിഭാഗത്തിൽ വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. 40 വരെ പ്രായമുളള ബിഎസ‌്‌സി (നഴ്സിങ‌്)/ജിഎൻഎം യോഗ്യതയുളള വനിതകൾക്കാണ് അവസരം. ലേബർ റൂം/ഓപ്പറേഷൻ തീയേറ്ററിൽ അഞ്ച് മുതൽ 10 വർഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 375 മുതൽ 400 ഒമാനി റിയാൽ വരെ (ഏകദേശം 67,500 രൂപ മുതൽ 72,100 രൂപവരെ)ശമ്പളം ലഭിക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ norka.oman@gmail.com എന്ന  ഇ-മെയിൽ വിലാസത്തിൽ ജൂൺ 30ന് മുമ്പ് സമർപ്പിക്കണമെന്ന് നോർക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾ www.norkaroots.org യിലും ടോൾഫ്രീ നമ്പറായ 1800 425 3939 (ഇൻഡ്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.
 
പ്രധാന വാർത്തകൾ
 Top