06 December Sunday

അരുവാപ്പുലത്ത് സിപിഐ എം‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

 കോന്നി 

കോവിഡ് പ്രതിരോധം അട്ടിമറിച്ച അരുവാപ്പുലം പഞ്ചായത്ത്‌   ഭരണസമിതിക്കെതിരെ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. പഞ്ചായത്തിൽ അടിസ്ഥാന സൗകര്യം ഉണ്ടായിട്ടും ഭരണ സമിതി അത് പ്രയോജനപ്പെടുത്താതിനാൽ വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തുന്നവർ പഞ്ചായത്തിന് പുറത്ത് പണം കൊടുത്ത് താമസിക്കേണ്ട സ്ഥിതിയാണ്.ജനകീയ ഹോട്ടൽ തുടങ്ങാനുള്ള സർക്കാർ നിർദ്ദേശവും അട്ടിമറിച്ചു.സാമൂഹിക അടുക്കളയുടെ മറവിൽ അഴിമതി നടത്തിയതായും സിപിഐ എം ആരോപിച്ചു. ജില്ല സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വർഗീസ് ബേബി, പി ആർ ശിവൻകുട്ടി, കോന്നി വിജയകുമാർ, രഘുനാഥ്‌ ഇടത്തിട്ട, ആർ അജയകുമാർ, വി കെ രഘു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top