21 September Saturday

അഭിമന്യു മെമ്മോറിയല്‍ ടൂര്‍ണമെന്റ‌് ഫൈറ്റേഴ്‌സ് കീഴുകര ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

 കോഴഞ്ചേരി

എസ്എഫ്‌ഐ കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അഭിമന്യു മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റിൽ ഫൈറ്റേഴ്‌സ് കീഴുകര ജേതാക്കളായി , സ്‌പൈറോസ് വെച്ചൂച്ചിറയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. 10 ദിവസം നീണ്ടുനിന്ന ടൂർണമെന്റിൽ 32 ടീമുകൾ പങ്കെടുത്തു.
 സമാപന യോഗത്തിൽ എസ്എഫ്‌ഐ കോഴഞ്ചേരി ഏരിയ പ്രസിഡന്റ്  അജിൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സച്ചിൻ സജീവ് സ്വാഗതം അർപ്പിച്ചു. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ്  ആർ  ഡോണി, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ബിജിലി പി ഈശോ, ബ്ലോക്ക് പ്രസിഡന്റ് പി  കെ  സുബീഷ് കുമാർ, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം  സജിത് പി ആനന്ദ്, എസ്എഫ്ഐ ഏരിയ ജോ. സെക്രട്ടറി ജിദീവ് രാജു, വൈസ് പ്രസിഡന്റ്  ബിബിൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി പി ജിതിൻ , ജോയൽ, അഖിൽ, ആർ  കൃഷ്ണൻ, രാഗേഷ്, മനു എന്നിവർ സമ്മാനങ്ങൾ നൽകി.
പ്രധാന വാർത്തകൾ
 Top