25 June Tuesday

സ്മാർട്ട് ഗ്ലൗസ് ആശയവുമായി അടൂർ എസ്‌എൻഐടിയിലെ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

 അടൂർ

അന്ധർക്കും മൂകർക്കും ആശയവിനിമയം നടത്താൻ നൂതന ആശയവുമായി എൻജിനീയറിങ് വിദ്യാർഥികൾ. ബിടെക് പ്രോജക്ടിന്റെ ഭാഗമായി അടൂർ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻജിനീയറിങ് കോളേജിലെ നാലാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർഥികളായ ആരോമൽ സുരേഷ്,  സച്ചിൻ സുരേഷ്ബാബു,  സ്മൃതി എസ് നമ്പൂതിരി എന്നിവർ പ്രൊഫ. ശ്യാം കൃഷ്ണൻ, എച്ച‌്ഒഡി ലക്ഷ്മി ആർ നായർ നായർ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. കൈയുറയുടെ രൂപത്തിലുള്ള  ഉപകരണത്തിന് സ്മാർട്ട് ഗ്ലൗസ് എന്നാണ് പേരിട്ടിരിക്കുന്നത്.
ഈ ആശയം ഉപയോഗിച്ച് അന്ധർക്ക് അവരുടെ മുന്നിലുള്ള വസ്തുക്കളുടെ സാന്നിധ്യവും അകലവും അറിയാനും വസ്തുക്കളെ തിരിച്ചറിയാനും സാധിക്കും. 
 ഗ്ലൗസ് ധരിച്ചുകൊണ്ട് നടക്കുമ്പോൾ മുൻപിൽ നിശ്ചിത ദൂരത്തിനുള്ളിൽ ആളുകളോ വസ്തുക്കളോ വരുകയാണെങ്കിൽ, ശബ്ദമുള്ള സിഗ്നൽ നൽകുകയും, വസ്തുക്കളുടെ മുകളിൽ ഗ്ലൗസ് ധരിച്ച കൈ കാണിക്കുമ്പോൾ വസ്തുവിന്റെ പേര് സ്പീക്കർ വഴി കേൾക്കാനും സാധിക്കും.
 വിരലുകളുടെ ചലനം അനുസരിച്ച് ആംഗ്യഭാഷയെ ശബ്ദ ശകലങ്ങളായി കേൾക്കാനും, വേണമെങ്കിൽ മൊബൈൽ വഴി ഡിസ‌്‌പ്ലേ ചെയ്യാനും സാധിക്കും എന്നുള്ളത് ഈ കൈയുറയുടെ പ്രത്യേകതയാണ്. അന്ധർക്കും മൂകർക്കും ആശയവിനിമയം നടത്താൻ കുറഞ്ഞ ചെലവിൽ ഒരു ഉപകരണം നിർമിക്കാനുള്ള ആശയത്തിൽ നിന്നാണ്  കൈയ്യുറ വികസിപ്പിച്ചെടുത്തത്. 
കൂടുതൽ കൃത്യതയുള്ള സെൻസറുകൾ ഉപയോഗിച്ച് ഈ ഉപകരണം വ്യാവസായികമായി നിർമിക്കാനുള്ള സാധ്യതകൾ തേടുകയാണ് വിദ്യാർഥികൾ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top