ആറന്മുള
വീടില്ലാത്ത രണ്ട് കുടുംബങ്ങള്‍ക്ക് വീട് വെയ്‌ക്കാൻ ഭൂമി സൗജന്യമായി നല്‍കി മുൻ സൈനികൻ. ഇടശ്ശേരിമല ശ്രീവിഹാര്‍ വീട്ടില്‍ ടി കെ രാജപ്പന്‍ നായരും, ഭാര്യ റിട്ട. അധ്യാപിക കമലമ്മ ടീച്ചറുമാണ് നാടിന് അഭിമാനമായത്. പരേതനായ മകന്‍ ശ്രീജു ആര്‍ നായരുടെ സ്മരണയിലാണ് വീടില്ലാത്തവർക്ക് ഭൂമി സൗജന്യമായി നല്‍കി ഇവർ മാതൃകയായത്.
ഇടശ്ശേരിമല അയ്യൻകോയിക്കൽ മനോജ് കുമാറിനും അയയ്ക്കര മലമോടിയിൽ സുജാത കൃഷ്‌ണനും മൂന്നു സെന്റ് സ്ഥലം വീതമാണ് നൽകിയത്.ഭൂമിയുടെ ആധാരം കൈമാറുന്ന ചടങ്ങ് ഇടശ്ശേരിമല എൻ എസ് എസ് കരയോഗമന്ദിരത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി പി ചന്ദ്രശേഖരന്‍ നായർ അധ്യക്ഷനായി. പഞ്ചായത്തംഗം പ്രസാദ് വേരുങ്കല്‍, ആറന്മുള വികസന സമിതി പ്രസിഡന്റ് അശോകന്‍ മാവുനില്‍ക്കുന്നതില്‍, കമ്മിറ്റിയംഗം ശശി ചാവടിയില്‍, എക്‌സ് സര്‍വ്വീസ് ലീഗ് യൂണിറ്റ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ നായര്‍, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാമചന്ദ്രന്‍ ആചാരി, കരയോഗം സെക്രട്ടറി സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..