02 December Wednesday

തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടംകൂടി പണിയെടുക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

പത്തനംതിട്ട
തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടംകൂടി പണിയെടുക്കുന്നത് ഒഴിവാക്കണമെന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ നിർദ്ദേശിച്ചു. 
കുറഞ്ഞത് ഒരു മീറ്റർ അകലം പാലിച്ചായിരിക്കണം ജോലിചെയ്യേണ്ടത്. പണി ആയുധങ്ങൾ പരസ്പരം കൈമാറരുത്‌. മാസ്‌കും  കൈയുറയും നിർബന്ധമായും ധരിക്കണം. കോവിഡ്-19 വൈറസ് നിയന്ത്രിക്കുന്ന  മുൻകരുതലിന്റെ ഭാഗമായാണ് നിർദ്ദേശം. 
തൊഴിലാളികൾ ജോലി തുടങ്ങുന്നതിന് മുൻപും ശേഷവും ഇടവേളകളിലും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയാലും ഇത്  ആവർത്തിക്കണം. സോപ്പും വെള്ളവും പ്രവർത്തിസ്ഥലത്ത്‌ ലഭ്യമാക്കണം. ഇതിന്റെ ചെലവ് പദ്ധതിയിൽ ഉൾക്കൊള്ളിക്കും. ഓരൊരുത്തരും തോർത്ത്കരുതണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുണി ഉപയോഗിച്ച് വായുംമൂക്കും മൂടണം. പ്രവർത്തി പരിസരങ്ങളിൽ തുപ്പരുത്.  തൊഴിലാളികളിൽ ആർക്കെങ്കിലും അസ്വസ്ഥത തോന്നുന്നുവെങ്കിൽ ബന്ധപ്പെട്ട             പഞ്ചായത്തിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണം. അടിയന്തരഘട്ടത്തിൽ ജില്ലാ മെഡിക്കൽഓഫീസറുമായി ബന്ധപ്പെടണമെന്നും മിഷൻഡയറക്ടറുടെ സർക്കുറിൽ പറയുന്നു. 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിന്റെ ഭാഗമായി കൈകഴുകൽ കേന്ദ്രം എല്ലാപ്രവൃത്തിസ്ഥലങ്ങളിലും സ്ഥാപിക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിൽ നിരന്തരം ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കൂടിയായ കലക്ടർ നിർദേശം നൽകി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top