04 April Saturday

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖം വായിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

 പത്തനംതിട്ട

വി എസ് ചന്ദ്രശേഖര പിള്ള പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ റെഡ് ബുക്സ് ഡേ ആചരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവംഗം ആർ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് കൈപ്പട്ടൂർ തങ്കച്ചൻ അധ്യക്ഷനായി. ബുക്ക് മാർക്ക് സെക്രട്ടറി എ ഗോകുലേന്ദ്രൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖം വായിച്ചു. മാധ്യമപ്രവർത്തകൻ ഏബ്രഹാം തടിയൂർ സംസാരിച്ചു. എസ്‌ നിർമലാദേവി, അമൃതം ഗോകുലൻ, കോമളം അനിരുദ്ധൻ, രമേശ്വരിയമ്മ, അഡ്വ. മറിയാമ്മ തോമസ്‌ എന്നിവർ പങ്കെടുത്തു. പഠനഗവേഷണകേന്ദ്രം കൺവീനർ പ്രൊഫ. ടികെജി നായർ സ്വാഗതവും സാഹിത്യസംഘം ഏരിയാ സെക്രട്ടറി പി സി രാജീവ്‌ നന്ദിയും പറ‌ഞ്ഞു. 
 
 
പ്രധാന വാർത്തകൾ
 Top