30 March Thursday

ഇനി പ്രളയത്തെ പേടിക്കില്ല

എം സുജേഷ്Updated: Sunday Jan 22, 2023
പന്തളം
വയലേലകളുടെ ഗന്ധവും പണിയാളരുടെ സംഘശക്തിയും കൊയ്ത്ത് പാട്ടിന്റെ   ഈണവും ഇഴചേർന്ന  ചേരിക്കലിനെ   എല്ലാവർഷവും പ്രകൃതി പക്ഷെ  പ്രളയദുരിതത്തിലാഴ്ത്തും.  അതിജീവിക്കാൻ ഒത്തുചേരുന്ന നാടാണ് ചേരിക്കലെങ്കിലും 2018ലെ മഹാപ്രളയം മുതൽ അനുഭവിക്കുന്ന പ്രളയാശങ്കകൾ ചെറുതല്ല. പരിഹാരത്തിനായി നിവാസികൾ  സമരങ്ങൾ, ഉപരോധങ്ങൾ, അപേക്ഷകൾ, പൊതുചർച്ചകൾ പ്രതിഷേധങ്ങൾ എല്ലാം  നടത്തി. 
ഇപ്പോൾ ഇതാ കരിങ്ങാലി പുഞ്ചയിലൂടെ ദുരിതബാധിതർക്ക് കൈ പിടിച്ച് കയറാൻ വളളങ്ങൾ എത്തി.  പ്രധാന ആവശ്യങ്ങളിലൊന്നായ ആറ്  വള്ളങ്ങളിൽ രണ്ടെണ്ണം  ആദ്യഘട്ടമെന്ന നിലയിൽ  പന്തളം നഗരസഭയിൽ എത്തി . സിപിഐ എം കൗൺസിലർ എസ് അരുൺ നഗരസഭാ ധനകാര്യ  സ്ഥിരം സമിതിയില്‍  വള്ളത്തിന്    ഫണ്ട് വകയിരുത്തണമെന്ന് വാശി പിടിച്ചത് ഒടുവില്‍  യാഥാര്‍ഥ്യമായി. 
ഇനി   ദുരിതാശ്വാസ ക്യാമ്പിന്റെ  പശ്ചാത്തല സൗകര്യമാണ്.  അത് ഉടൻ പരിഹരിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷിലാണ് നാട്ടുകാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top