29 February Saturday
മനുഷ്യ മഹാ ശൃംഖല

ജാഥയ്‌ക്ക്‌ സീതത്തോട്ടിൽ മനംനിറച്ച്‌ വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

 കോന്നി/ചിറ്റാർ

മനുഷ്യ മഹാശൃംഖലയ്ക്ക് മുന്നോടിയായി സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ ക്യാപ്റ്റനും രാജു ഏബ്രഹാം എംഎൽഎ വൈസ് ക്യാപ്‌ടനും, അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ മാനേജരുമായ ജാഥ കലഞ്ഞൂരിൽ ആരംഭിച്ച് കൂടൽ, കൊല്ലൻപടി, വി കോട്ടയം, വള്ളിക്കോട്, പൂങ്കാവ്, മൈലപ്ര, വെട്ടൂർ, കോന്നി, പയ്യനാമൺ, തണ്ണിത്തോട്,ചിറ്റാർ എന്നിവിടങ്ങളിൽ പര്യടനം നടത്തി സീതത്തോട്ടിൽ സമാപിച്ചു. കലഞ്ഞൂരിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ടി തുളസീധരൻ അധ്യക്ഷനായി. എസ് രാജേഷ് സ്വാഗതം പറഞ്ഞു. തണ്ണിത്തോട്ടിൽ പി ആർ രാമചന്ദ്രൻ പിള്ള അധ്യക്ഷനായി. സിപിഐ എം തണ്ണിത്തോട് ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രവീൺ പ്രസാദ് സ്വാഗതം പറഞ്ഞു. ചിറ്റാറിൽ എം എസ് രാജേന്ദ്രൻ അധ്യക്ഷനായി. മോഹൻ പൊന്നു പിള്ള, കെ ജി മുരളിധരൻ, സി സി മധുസൂദനൻ, ജി ബി ഗോപി എന്നിവർ സംസാരിച്ചു.
സീതത്തോട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി അധ്യക്ഷയായി. പി ആർ പ്രമോദ് സ്വാഗതം പറഞ്ഞു. സംഗേഷ് ജി നായർ, സജിത്ത് പി ആനന്ദ്  എന്നിവർ സംസാരിച്ചു. 
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയേറ്റംഗം എ പത്മകുമാർ, കോന്നി ഏരിയ ആക്ടിങ്ങ് സെക്രട്ടറി ശ്യാംലാൽ,  രാജു ഏബ്രഹാം എംഎൽഎ, അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, എ പത്മകുമാർ, എസ് ഹരിദാസ്, പി ആർ ഗോപിനാഥൻ, മലയാലപ്പുഴ ശശി,  എം പി മണിയമ്മ, ഏബ്രഹാം ചെങ്ങറ, സംഗേഷ് ജി നായർ, എ ദീപു കുമാർ,  സജിത് പി ആനന്ദ്, സീതത്തോട് മോഹൻ, ജോബി ടി ശോ എന്നിവർ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ എ പി ജയൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top