17 February Sunday
ഫലം പ്രസിദ്ധീകരിച്ചത് പരീക്ഷ നടന്ന് ഒരു വർഷത്തിന‌് ശേഷം

എംജി എംഎ ഹിസ്റ്ററി ഫലം: റാങ്ക് നിര്‍ണയത്തിലും പിഴവ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

 പത്തനംതിട്ട. 

എം ജി സർവകലാശാല എം എ ഹിസ്റ്ററി (പ്രൈവറ്റ്) ഫലം പ്രഖ്യാപിച്ചപ്പോൾ റാങ്ക് നിർണയത്തിലും പിഴവ്.1321 മാർക്ക് നേടി  ഒന്നാം ക്ലാസ്സോടെ മൂന്നാം റാങ്കിന് അർഹതപ്പെട്ട ജി കിരൺ  (150080011862)  എന്ന വിദ്യാർത്ഥിയെക്കാൾ കുറവ് മാർക്ക് നേടി സെക്കൻഡ‌് ക്ലാസിൽ പാസായ (1280 മാർക്ക്‌) വിദ്യാർത്ഥിക്ക്(150080015294)സർവകലാശാല മൂന്നാം റാങ്ക് നൽകി. ഫലം പ്രസിദ്ധീകരിച്ച ദിവസം തന്നെ സർവകലാശാലയെ വിവരം അറിയിച്ചെങ്കിലും ഇതുവരെ തിരുത്താൻ അധികൃതർ തയ്യാറായിട്ടില്ല. 2017 –ൽ കോഴ്സ് പൂർത്തീകരിക്കേണ്ട പിജി വിദ്യാർത്ഥികളുടെ റിസൾട്ട് ആണ്ഒരു വർഷം കഴിഞ്ഞ്  ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. എംഎ   ഇംഗ്ലീഷ്, സോഷ്യോളജി, ഹിന്ദി, അറബിക്, ഇസ്ലാമിക് ഹിസ്ററി, പൊളിറ്റിക്സ് എന്നിവയുടെ ഫലം ഇനിയും പ്രസിദ്ധീകരിക്കാനുണ്ട്.ഇവരോടൊപ്പം പഠിച്ച പിജി റഗുലർ വിദ്യാർത്ഥികളുടെ  ഫലം ഒരു വർഷം മുൻപ് (2018 ജനുവരിയിൽ) പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും അവർക്കും  ഒരു വർഷം നഷ്ടപെട്ടു. (2017 ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്).  അവസാന  സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഫലം മാത്രം ചുരുങ്ങിയ സമയം കൊണ്ടു പ്രസിദ്ധീകരിക്കാൻ  ജാഗ്രത കാട്ടുന്ന സർവകലാശാല മറ്റു പരീക്ഷകളിൽ ഗൗരവം കൊടുക്കുന്നില്ലെന്ന പരാതി നിലനിൽക്കുന്നു. 67000 വിദ്യാർത്ഥികൾ ഓരോ വർഷവും പ്രൈവറ്റായി ചേരുന്ന  കാലിക്കറ്റ് സർവകലാശാല റഗുലറിലും പ്രൈവറ്റിലും ഒരേ പരീക്ഷ നടത്തി കൃത്യമായി ഫലം പ്രഖ്യാപിക്കുമ്പോൾ 16000 –ൽ താഴെ മാത്രം പ്രൈവറ്റ് വിദ്യാർത്ഥികൾ ഓരോ വർഷവും ചേരുന്ന എംജിയിൽ പരീക്ഷകളും ഫല പ്രഖ്യാപനവും താളം തെറ്റുകയാണ്.  ഒപ്പം ഫലം നിർണയത്തിലെ സൂക്ഷ്മതക്കുറവും.
 
 
പ്രധാന വാർത്തകൾ
 Top