27 May Monday

മലങ്കര കാത്തലിക് അസോസിയേഷൻ പത്തനംതിട്ട രൂപത വാർഷിക സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

 

 
പത്തനംതിട്ട
മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) രൂപതാ വാർഷിക സമ്മേളനം  ഡോ. സാമുവൽ മാർ ഐറേനിയോസ്  ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡൻറ് ചെറിയാൻ ചെന്നീർക്കര അധ്യക്ഷനായി. 
രൂപത വികാരി ജനറൽ മോൺ.ജോസഫ് കുരുമ്പിലേത്ത്, കെസിഎഫ് പ്രസിഡന്റ് പി കെ ജോസഫ്, എംസിഎ സഭാതല ട്രഷറർ സണ്ണി ജോർജ് കൊട്ടാരത്തിൽ, രൂപത ആത്മീയ ഉപദേഷ്ടാവ് ഫാ.ജോർജ് മാത്യു, ഫാ.ഡോ.മാത്യു ആന്റോ കണ്ണംകുളം, രൂപത ജനറൽ സെക്രട്ടറി തോമസ് ഏബ്രഹാം,  പി ജെ  ഗീവർഗീസ്,  ഷീജ ഏബ്രഹാം എന്നിവർ  സംസാരിച്ചു.
ഭാരവാഹികൾ: തോമസ് തുണ്ടിയത്ത് (പ്രസിഡന്റ്), തോമസ് ഏബ്രഹാം, മാത്യു കെ തോമസ്, ഉഷാ മാത്യു (വൈസ‌്പ്രസിഡന്റ്), ജോസ് മാത്യു (ജനറൽ സെക്രട്ടറി), ടി ജി ജോയിക്കുട്ടി, ടി എ രാജു, നിർമ്മല ജയിംസ് (സെക്രട്ടറി), വിൽസൺ പാലവിള (ട്രഷറർ).
 
 
പ്രധാന വാർത്തകൾ
 Top