21 February Thursday

കേരള മദ്യവർജന ബോധവൽകരണ സമിതി സംസ്ഥാന സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

 

 
പത്തനംതിട്ട
കേരള മദ്യവർജന ബോധവൽകരണ സമിതി സമ്മേളനം ഫെബ്രുവരി 15, 16 തീയതികളിൽ ആലുവയിൽ നടത്തും. വിദ്യാലയങ്ങളിൽ എക‌്സൈസ‌് വകുപ്പ‌് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽകരണ പരിപാടികളിൽ മദ്യവിരുദ്ധ സംഘടനകളെക്കൂടി ഉൾപ്പെടുത്തി കാര്യക്ഷമമാക്കണമെന്നും പൊതുകേന്ദ്രങ്ങളിൽകൂടി ബോധവൽകരണ പരിപാടികൾ വ്യാപിപ്പിക്കാൻ നടപടിയെടുക്കണമെന്നും യോഗം സർക്കാരിനോട‌് ആവശ്യപ്പെട്ടു. സംസ്ഥാന രക്ഷാധികാരി ഡോ. തോളൂർ ശശിധരൻ ഉദ‌്ഘാടനം ചെയ‌്തു. സംസ്ഥാന പ്രസിഡന്റ‌് സോമൻ പാമ്പായിക്കോട‌് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ സാം ചെക്കാട‌്, കെ എ കമറുദീൻ പാലക്കാട‌്, ഉബൈദുള്ള കടവത്ത‌്, വട്ടിയൂർക്കാവ‌് സദാനന്ദൻ, നാസർ ഹമീദ‌് എന്നിവർ സംസാരിച്ചു. നാസർ ഹമീദ‌് (ചെയർമാൻ), ജിനോ ജോൺ (ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top