30 November Monday

തിരുവല്ല- –- മല്ലപ്പള്ളി -ചേലക്കൊമ്പ് റോഡ്; സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

 

തിരുവല്ല
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ തിരുവല്ല –- -മലപ്പള്ളി- ചേലക്കൊമ്പ് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റടുക്കൽ നടപടികൾ പുരോഗമിക്കുന്നു. റോഡിന്റെ വീതി കൂട്ടുന്നതിനായി നൂറിലധികം ഉടമകളിൽ നിന്ന്‌ 1.6 ഹെക്ടറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഭൂമി ഏറ്റെടുക്കുന്ന സങ്കീർണ നിയമ നടപടികൾ ഉടൻ പൂർത്തിയാകും.  നിലവിൽ സർവേ ജോലികൾ പൂർത്തിയാക്കുകയും പാരിസ്ഥിതിക ആഘാത പഠന യൂണിറ്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ  പുരോഗമിക്കുകയുമാണ്. 
പദ്ധതി പ്രകാരം തിരുവല്ല മുതൽ മല്ലപ്പള്ളി വരെ 12 മീറ്റർ വീതിയിലും മല്ലപ്പള്ളി മുതൽ ചേലക്കൊമ്പുവരെ 9 മീറ്റർ വീതിയിലും റോഡ് നിർമിക്കും. ഭൂമി ലഭിക്കുകയാണെങ്കിൽ മല്ലപ്പള്ളി മുതൽ ചേലക്കൊമ്പ് വരെയുള്ള ഭാഗവും 12 മീറ്റർ വീതിയിൽ നിർമിക്കാൻ സാധിക്കും. 
നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച്, പൊന്നുംവില നൽകി സ്ഥലമേറ്റടുത്ത് പിഴവും കൂടാതെ റോഡ് പുനരുദ്ധാരണം നടത്തുമെന്ന് അഡ്വ.മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് കോടതികളിലും മറ്റ് അധികാര സ്ഥാപനങ്ങളിലും നിരവധിപേർ കേസ് കൊടുത്തിരുന്നതിനാൽ റോഡ് നിർമാണത്തിന്‌  കാലതാമസം സൃഷ്ടിച്ചിരുന്നു.   റിക്ക് (റോഡ് ഇൻഫ്രാസ്ട്രക്ച്ചർ കമ്പനി കേരളാ ലിമിറ്റഡ്) ആണ് റോഡിന്റെ പുനരുദ്ധാരണം ചെയ്തു വരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top