02 December Wednesday

കൂടലിൽ ആറ്‌ ബിജെപി കുടുംബങ്ങൾ സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

കൂടലിൽ ബിജെപിയിൽ നിന്ന്‌ സിപിഐ എമ്മിേലക്ക്‌ വന്നവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഹാരമണിയിച്ച്‌ സ്വീകരിക്കുന്നു

കൂടൽ
അതിരുങ്കൽ, പാക്കണ്ടം മേഖലകളിൽനിന്ന് ആറ്‌ ആർഎസ്എസ്‌, ബിജെപി കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം ചേർന്നു. പുതുതായി പാർടിയിലേക്ക് വന്നവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തഹാരം നൽകി സ്വീകരിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടാൻ ആർഎസ്എസിനും ബിജെപിക്കും താൽപര്യമില്ലെന്ന് തിരിച്ചറിഞ്ഞതായി പാർടി വിട്ടവർ പറഞ്ഞു. വർഷങ്ങളായി ബിജെപിയുടെയും ആർഎസ്എസിന്റെയും സജീവ പ്രവർത്തകരായിരുന്നു ഇവർ.
 സ്വീകരണ യോഗത്തിൽ ഏരിയ കമ്മിറ്റിയംഗങ്ങളായ കെ ചന്ദ്രബോസ്, പി വി ജയകുമാർ, കൂടൽ ലോക്കൽ സെക്രട്ടറി ടി എൻ സോമരാജൻ, കെ സുനിൽകുമാർ, ജൂബി, കെ പ്രമോദ്, ആർ ശാന്തൻ, ഷാജഹാൻ, കെ പുഷ്പവല്ലി, വി ഉന്മേഷ്, ബിന്ദു, ചന്ദ്രൻ ഉണ്ണിത്താൻ, അഭിലാഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top