30 November Monday
മുഖ്യമന്ത്രി നിർവഹിക്കും

മൂലൂർ സ്മാരകം സൗന്ദര്യവൽകരണ ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
 
പത്തനംതിട്ട
മൂലൂർ സ്മാരകം സൗന്ദര്യവൽകരണ പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്‌ച  പകൽ11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. 49 ലക്ഷം രൂപയ്ക്കാണ് മൂലൂർ സ്മാരകം സൗന്ദര്യവത്കരണം നടത്തുന്നത്. 
ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. വനം മന്ത്രി അഡ്വ. കെ രാജുവിന്റെ  വിശിഷ്ട സാന്നിധ്യവും ആന്റോ ആന്റണി എംപി മുഖ്യാതിഥിയുമാകും. ടൂറിസം സെക്രട്ടറി റാണി ജോർജ് മുഖ്യപ്രഭാഷണം നടത്തും. 
വീണാ ജോർജ്‌ എംഎൽഎയുടെ പ്രത്യേകഅഭ്യർഥനയെ തുടർന്നാണ്‌  മൂലൂർ സ്മാരകം സൗന്ദര്യവൽകരണ പദ്ധതിക്ക്‌ പണം അനുവദിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top