30 November Monday

കരുതലിൻ കരവുമായി അവരുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
അടൂർ
ഹോം ക്വാറന്റൈയിനിൽ ഒറ്റപ്പെട്ടു പോയ വീട്ടമ്മയ്‌ക്ക്‌ അടൂർ ജനമൈത്രി പൊലീസിന്റെ സഹായഹസ്തം. വിദേശത്തുനിന്ന്‌ വന്ന സ്ത്രീ ക്വാറന്റൈയിനിൽ കഴിഞ്ഞു വരവേ പാചകവാതകം തീർന്നുപോയി. അയൽവാസികളോടും ബന്ധുക്കളോടും അഭ്യർഥിച്ചെങ്കിലും കോവിഡ് ഭീതിയിൽ ആരും സഹായിച്ചില്ല. അച്ഛൻ മറ്റൊരു വീട്ടിലായിരുന്നു. രണ്ടാം ശനിയും ഞായറും ആയതിനാൽ ഗ്യാസ്‌ ഗോഡൗണുകളും അടവിലായിരുന്നു.
   ജനമൈത്രി പൊലീസ് ഡിജിറ്റൽ ചെക്കിങ്ങിന്റെ ഭാഗമായി കുറച്ചുദിവസം മുമ്പ്‌ യുവതിയെ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചിരുന്നു. പൊലീസിന്റെ സഹായം വേണമെങ്കിൽ വിളിക്കാനും നിർദ്ദേശിച്ചു. യുവതി പൊലീസിൽ വിവരമറിയിച്ചപ്പോൾ ജനമൈത്രി ബീറ്റ് സിആർഒ കെ ബി അജി, ബീറ്റ് ഓഫീസർമാരായ അനുരാഗ് മുരളീധരൻ, ഫിറോസ് കെ മജീദ് എന്നിവർ ഗ്യാസ് ഏജൻസിയിൽ വിളിച്ചു. ഓഫീസ് അവധിയാണെന്നായിരുന്നു മറുപടി. തുടർന്ന് സിഐ യു ബിജു ഗ്യാസ് ഏജൻസി ഉടമയുമായി സംസാരിച്ച്‌ ഗോഡൗൺ തുറപ്പിക്കുകയായിരുന്നു. ബീറ്റ് ഓഫീസർമാരും സിവിൽ പൊലീസ് ഓഫീസർ അൻസാജു, ജനമൈത്രി സമിതി അംഗം നിസാർ എന്നിവരും ചേർന്ന്‌ പൊലീസ് വാഹനത്തിൽ പാചകവാതക സിലിണ്ടർ എത്തിച്ചു കൊടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top