13 November Wednesday

ഇന്ന്‌ മഞ്ഞ അലർട്ട്

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
പത്തനംതിട്ട
ജില്ലയിൽ തിങ്കളാഴ്‌ച  മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.  ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ പി ബി നൂഹ് അറിയിച്ചു.  മഴ ശക്തി പ്രാപിച്ചിരിക്കുന്നതിനാൽ മണിയാർ, മൂഴിയാർ ഡാമുകളിലെ  ജലനിരപ്പ്  ക്രമീകരിക്കുന്നതിനായി   ഷട്ടറുകൾ  ഉയർത്തി  അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി  വിടേണ്ടതുണ്ട്. ഇതിനാൽ പമ്പ, കക്കാട് നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ പ്രത്യേകിച്ച് മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കുകയും ആവശ്യമായ മുൻകരുതലുകൾ  സ്വീകരിക്കുകയും ചെയ്യണം.
ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ  സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ  ഭൂമിയിൽ  വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കണം. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. ഇതിനാൽ ജനങ്ങൾ ഇടിമിന്നൽ ചെറുക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. വൈകുന്നേരങ്ങളിലെ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ട്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും തോടുകളും പുഴയും മുറിച്ചുകടക്കരുത്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ച വേളയിൽ വരുംദിവസങ്ങളിലെ മഴ സംബന്ധിച്ച അലർട്ടുകൾ മാധ്യമങ്ങളിൽ ശ്രദ്ധയോടെ നിരീക്ഷിക്കുക. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളോ മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കലക്ടറുടെയും ഫേസ്ബുക്ക് പേജുകളും  ശ്രദ്ധിക്കുക.
ജില്ലയിൽ കലക്ട്രേറ്റിലും, എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്.  പൊതുജനങ്ങൾക്ക് സഹായത്തിനായി ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. കലക്ട്രേറ്റ്  0468 2322515/ 0468 2222515/ 8078808915, താലൂക്ക് ഓഫീസ് തിരുവല്ല: 0469 2601303, കോഴഞ്ചേരി: 04682222221, മല്ലപ്പളളി: 0469 2682293, അടൂർ: 04734 224826, റാന്നി: 04735 227442, കോന്നി: 0468 2240087.
 
 
പ്രധാന വാർത്തകൾ
 Top